MalappuramLatest NewsKeralaNattuvarthaNews

നാർക്കോട്ടിക് ജിഹാദ്: പ്രശ്നങ്ങൾ അവസാനിച്ചെന്നു പറയാൻ മന്ത്രി വാസവൻ ആരാണ്? ആത്മസംയമനം ദൗർബല്യമായി കാണരുതെന്ന് കെഎസ് ഹംസ

അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിന്റേത്

മലപ്പുറം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ. ആത്മസംയമനം ദൗർബല്യമായി കാണരുതെന്നും ഏകപക്ഷീയമായി പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന് പറയാൻ വാസവൻ ആരാണെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി വാസവൻ ഒറ്റയ്ക്ക് പോയി വിഷയം തീർത്തു എന്നു പറയുന്നത് എങ്ങനെയാണെന്നും വാസവൻ ഏത് ഏജൻസിപ്പണിയാണ് എടുക്കുന്നതെന്നും ഹംസ ചോദിച്ചു.

‘ആത്മസംയമനം ദൗർബല്യമായി കാണരുത്. മന്ത്രി വാസവൻ ഒറ്റയ്ക്ക് പോയി വിഷയം തീർത്തു എന്നു പറയുന്നത് എങ്ങനെയാണ്. മറ്റുള്ളവരോട് ചോദിക്കേണ്ടേ? വാസവൻ ഇതിൽ ഏത് ഏജൻസിപ്പണിയാണ് എടുക്കുന്നത്. അക്രമിക്കപ്പെട്ടവരോട് ചോദിക്കേണ്ടേ വാസവൻ. പ്രശ്‌നം കഴിഞ്ഞിരിക്കുന്നു എന്ന് പറയുന്നതെങ്ങനെയാണ്. അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിന്റേത് പ്രശ്‌നങ്ങൾ ആളിക്കത്തിക്കാൻ ആവശ്യമായ എണ്ണ പലരും ഒഴിക്കുന്നുണ്ട്. അക്രമിക്കപ്പെടുന്നവരെ കാണാതെ, അവരെ കേൾക്കാതെ, ഏകപക്ഷീയമായി പ്രശ്‌നങ്ങൾ അവസാനിച്ചിരിക്കുന്നു എന്ന് പറയാനുള്ള ന്യായമെന്താണ്?’ ഹംസ വ്യക്തമാക്കി.

രാജ്യതലസ്ഥാനത്ത് ലോകനിലവാരത്തോടെയുള്ള റെയില്‍വേ സ്റ്റേഷൻ: എക്സിക്യൂട്ടീവ് ലോഞ്ചുമായി ഐആര്‍സിടിസി

നേരത്തെ കെഎം മാണിയെപ്പോലെയുള്ള നേതാക്കൾ ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോയില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് കെഎം മാണിയുടെ മകനെ ഇടതുപക്ഷത്തേക്ക് കൊണ്ടുപോയത് ഇതിനെല്ലാം ഉടക്കുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന് അകത്ത് അനൂപ് ജേക്ക് പാല ബിഷപ്പിന് പിന്തുണ കൊടുത്തിട്ടുണ്ടെന്നും അനൂപ് ജേക്കബിന് യുഡിഎഫിന് അകത്തു നിൽക്കാൻ ധാർമികമായ അവകാശമില്ലെന്നും ഹംസ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button