Latest NewsNewsInternational

ആസ്​ട്രേലിയന്‍ സര്‍ക്കാര്‍ ഏ​ര്‍പ്പെടുത്തിയ ലോക്​ഡൗണിനെതിരെ തെരുവിലിറങ്ങി ജനം : വീഡിയോ കാണാം

മെല്‍ബണ്‍ : കോവിഡ്​ നിയന്ത്രണത്തിന്‍റെ ഭാഗമായി ആസ്​ട്രേലിയന്‍ സര്‍ക്കാര്‍ ഏ​ര്‍പ്പെടുത്തിയ ലോക്​ഡൗണിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മെല്‍ബണ്‍ നഗരത്തില്‍ പതിനായിരക്കണക്കിന്​​ ആളുകള്‍ ഒരുമിച്ചതായും പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. സമരക്കാര്‍ക്കുനേരെ പൊലീസ് മുളക്​ സ്​പ്രേ ഉപയോഗിച്ചു. പലരെയും​ അറസ്റ്റ്​​ ചെയ്​ത്​ നീക്കി.

Read Also : അവധിക്ക് നാട്ടിലേക്ക് പോയ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത : പുതിയ അറിയിപ്പുമായി ദുബായ് മാനവ വിഭവശേഷി മന്ത്രാലയം 

സമരക്കാരെ അടിച്ചമര്‍ത്താന്‍ ആയിരക്കണക്കിന്​ പൊലീസ്​ ഉദ്യോഗസ്​ഥരെ​ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്​. നഗരങ്ങളില്‍ ചെക്ക്​ പോയന്‍റുകളും ബാരിക്കേഡുകളും സ്​ഥാപിച്ചു. സിഡ്നിയിലെ തെരുവുകളില്‍ കലാപ സ്ക്വാഡ് ഓഫിസര്‍മാര്‍, ഹൈവേ പട്രോള്‍, ഡിറ്റക്ടീവുകള്‍, ജനറല്‍ ഡ്യൂട്ടി പൊലീസ് എന്നിവരെയാണ്​ വിന്യസിച്ചത്​. നഗരത്തിലേക്കുള്ള പൊതുഗതാഗതവും റൈഡ് ഷെയറുകളും നിര്‍ത്തിവച്ചു.

സിഡ്നിയും മെല്‍ബണും തലസ്ഥാനമായ കാന്‍ബെറയുമെല്ലാം ആഴ്ചകളായി കര്‍ശനമായ ലോക്​ഡൗണുകളിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ്​ ജനം തെരുവിലിറങ്ങിയത്​. കോവിഡ്​ വാക്​സിനേഷന്‍ 70 ശതമാനമെങ്കിലും പൂര്‍ത്തിയായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ നീക്കൂ എന്നാണ്​ സര്‍ക്കാര്‍ നിലപാട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button