Latest NewsKeralaNews

സ്വത്ത് വാങ്ങിയ ശേഷം പിതാവിനെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ടു: മക്കൾക്കെതിരെ പരാതി

പാലക്കാട്: 90 വയസുള്ള പിതാവിനെ മുറിയിൽ പൂട്ടിയിട്ട മക്കൾക്കെതിരെ പരാതി. പടിഞ്ഞാറേത്തറയിൽ പൊന്നു ചെട്ട്യാരെയാണ് വീട്ടിലെ മുറിയിൽ ദിവസങ്ങളോളം മക്കൾ പൂട്ടിയിട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വൃദ്ധനെ പൊലീസ് എത്തി മോചിപ്പിച്ചു.

പാലക്കാട് മണ്ണാർക്കാടാണ് സംഭവം നടന്നത്. സ്വത്ത് എഴുതി വാങ്ങിയ ശേഷമാണ് മക്കൾ പൂട്ടിയിട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. ഇതിന് ശേഷം മക്കൾ സംരക്ഷണം നൽകിയില്ലെന്നും പരിസരവാസികൾ വ്യക്തമാക്കി. മണ്ണാർക്കാട് ന​ഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീറും പൊലീസും ചേർന്നാണ് പൊന്നു ചെട്ട്യാരെ മോചിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button