KeralaLatest NewsNews

ഹരിത വിഷയം: നേതൃസ്ഥാനത്ത് ഇരിക്കുന്ന തങ്ങൾമാരുടേതാണ് മുസ്ലീം ലീഗിന്റെ അവസാനവാക്ക്: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : മുസ്ലീം ലീഗിന്റെ അവസാനവാക്ക് തങ്ങള്‍ കുടുംബത്തിന്റേതെന്ന് മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സാദിക്കലി തങ്ങളുടെ ഏകപക്ഷീയമായ തീരുമാനമാണ് നടപ്പിലാക്കപ്പെട്ടത് എന്ന ഹരിത നേതാക്കളുടെ ആരോപണത്തെ ഉദ്ധരിച്ചുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

‘നേതൃസ്ഥാനത്ത് ഇരിക്കുന്ന തങ്ങൾമാരുടേതാണ് മുസ്ലീം ലീഗിന്റെ അവസാന വാക്ക്. ഞങ്ങളുടെ രീതി അതാണ്. ഓരോ പാര്‍ട്ടിക്കും അവരുടെ രീതിയുണ്ട്’- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹരിതക്കെതിരെ നടപടിയെടുക്കുകയെന്നത് പാര്‍ട്ടി ഒരുമിച്ചെടുത്ത തീരുമാനമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Read Also  :  പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

അതേസമയം, ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കിയെങ്കിലും ഹരിത ഭാരവാഹികളുമായി ആശയവിനിമയം തടഞ്ഞിട്ടില്ലെന്നാണ് എംകെ മുനീര്‍ പറഞ്ഞത്. മുസ്ലീം ലീഗ് നേതൃത്വം വീണ്ടും ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തും എന്നതിന്റെ സാധ്യതകള്‍ സൂചിപ്പിച്ച് കൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button