Latest NewsUAENewsInternationalGulf

അവധിക്ക് നാട്ടിലേക്ക് പോയ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത : പുതിയ അറിയിപ്പുമായി ദുബായ് മാനവ വിഭവശേഷി മന്ത്രാലയം

ദുബായ് : അവധിക്കുപോയ തൊഴിലാളികളെ ജോലിയില്‍ നിന്നു പിരിച്ചുവിടരുതെന്ന് അറിയിപ്പുമായി ദുബായ് മാനവ വിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ തൊഴിലാളികളും തൊഴിലുടമകളും അവരവരുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അറിഞ്ഞിരിക്കണം. തൊഴില്‍ കരാറിന്റെ പകര്‍പ്പ് തൊഴിലാളിക്ക് തൊഴിലുടമ നല്‍കുകയും ഇതിലെ വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Read Also : യാത്രാവിലക്ക് മാറിയതോടെ ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് : ടിക്കറ്റ് നിരക്ക് കുത്തനെ കൂടി  

വിദേശിയായ തൊഴിലാളിക്ക് ജോലി നല്‍കുമ്പോള്‍ ഓഫര്‍ ലെറ്റര്‍ വായിച്ച് ഒപ്പിട്ട ശേഷമാകണം തൊഴില്‍ രേഖകള്‍ക്ക് രൂപം നല്‍കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌പോണ്‍സറുടെ നിയന്ത്രണത്തിലുള്ള കടകളില്‍ നിന്നു മാത്രം സാധനങ്ങള്‍ വാങ്ങാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കരുതെന്നും അറിയിപ്പിൽ പറയുന്നു.

പുറത്തിറക്കിയ പ്രധാന നിർദ്ദേശങ്ങൾ :

*തൊഴില്‍ സമയം ദിവസം 8 മണിക്കൂറിലും ആഴ്ചയില്‍ 48 മണിക്കൂറിലും കൂടാന്‍ പാടില്ല.

*ആവശ്യമായ വിശ്രമം അനുവദിക്കുകയും തൊഴില്‍ സുരക്ഷയ്ക്കു സൗകര്യമൊരുക്കുകയും വേണം.

*തൊഴിലുമായി ബന്ധപ്പെട്ടു പരുക്കേല്‍ക്കുകയോ രോഗബാധിതനാകുകയോ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കണം.

*തൊഴിലാളിയുമായി ബന്ധപ്പെട്ട പരാതികള്‍ സൂക്ഷ്മമായി പരിശോധിക്കണം.

*സ്വദേശത്തേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button