Latest NewsUAENewsInternationalGulf

കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ 10000 ദിർഹം വരെ പിഴ ഈടാക്കും: നിർദ്ദേശം നൽകി യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: വാഹനങ്ങളിലോ അടച്ചിട്ട മുറികളിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ വൻ തുക പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. 10,000 ദിർഹം വരെയാണ് പിഴ ചുമത്തുക. യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള വദീമ നിയമത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

Read Also: സ്വര്‍ണവും, രത്‌നവും ഉള്‍പ്പെട്ട ലോകത്തെ വിലപിടിപ്പുള്ള ബാക്ട്രിയന്‍ നിധി തേടി താലിബാന്‍

18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ പുകയില ഉൽപ്പന്നങ്ങളോ വിൽക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. പുകയില ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ വാങ്ങുന്ന കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ ചോദിക്കാൻ വിൽപ്പനക്കാർക്ക് അവകാശമുണ്ട്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ കൂടെയുള്ളപ്പോൾ വാഹനങ്ങളിൽ പുകവലിക്കുന്നത് കണ്ടെത്തിയാൽ ട്രാഫിക് ആൻഡ് പട്രോളിങ് ഉദ്യോഗസ്ഥർ പിടികൂടുമെന്നും ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ആദ്യ തവണ പിടികൂടുമ്പോൾ 500 ദിർഹമാണ് പിഴ ചുമത്തുകയെന്നും നിയമലംഘനം ആവർത്തിച്ചാൽ 10,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

Read Also: സ്ഥിരമായി ഇറച്ചി കഴിക്കുന്നവരിൽ ഈ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ് : പഠനം പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button