KeralaCinemaMollywoodLatest NewsNewsEntertainment

അദ്ദേഹം പണത്തിനും മീതേ മനുഷ്യരെ കണ്ടു, അക്കമിട്ടു നിരത്താൻ കഴിയുന്നതല്ല SG എന്ന മനുഷ്യന്റെ കരുതലുകൾ: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

ആയിരം വാക്കുകളേക്കാൾ വാചാലമാകാറുണ്ട് ചില ചിത്രങ്ങൾ ! അത്തരത്തിലൊന്നായിരുന്നു ഇന്നലെ കണ്ട ഈ ചിത്രം . ഒരുപാട് പേരുടെ സ്നേഹകാരുണ്യവും കരുതലും ഏറ്റുവാങ്ങി വളർന്നൊരു അനാഥ പെൺകുട്ടി – ശ്രീദേവി. അവളെ സനാഥരാക്കിയവരിൽ എൺപതുവയസ്സുകാരിയായ ഒരു നാടോടി അമ്മ മുതൽ സെലിബ്രിട്ടിയായ സുരേഷ് ഗോപി വരെയുണ്ട്. ജന്മം നല്കിയവർ കടത്തിണ്ണയിൽ ഉപേക്ഷിച്ച് ഉറുമ്പരിച്ച് കൈകാലിട്ടടിച്ചു കരഞ്ഞ ചോരക്കുഞ്ഞിനെ മകളായി ഏറ്റെടുത്ത എൺപതുവയസ്സുള്ള നാടോടിയായ തങ്കമ്മ എന്ന തങ്ക മനസ്സുളള അമ്മയിൽ നിന്നു തുടങ്ങിയ കരുതൽ പിന്നീട് അവൾക്ക് മുലയൂട്ടിയ വേട്ടക്കാരിയെന്ന തങ്കമ്മയുടെ മകളിലൂടെ തുടർന്നു. നാടോടികൾക്കൊപ്പം വളരുന്ന സുന്ദരിക്കുട്ടി മാധ്യമങ്ങളിൽ വാർത്തയായപ്പോൾ അവളെ ഏറ്റെടുത്ത് സംരക്ഷിക്കാൻ മമ്മൂട്ടി ഫാൻസ് അസോസിയേഷനെത്തി. അവർ ജോസ് മാവേലി എന്ന നന്മയുള്ള മനുഷ്യന്റെ നേതൃത്വത്തിൽ പിറവിയെടുത്ത ആലുവ ജനസേവ ശിശുഭവനിൽ അവളെ എത്തിച്ചു. ഒരുപാട് സെലിബ്രിറ്റികളുടെ കാരുണ്യ സ്പർശം കൊണ്ട് നിലനിന്നിരുന്ന സാമൂഹ്യസംഘടനയായ ജനസേവ ശിശുഭവനിൽ രാഷ്ട്രം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി സുരേഷ് ഗോപി എന്ന നടൻ എത്തി. ഏത് കുഞ്ഞുങ്ങളെ കണ്ടാലും ഓമനിക്കുന്ന, താലോലിക്കുന്ന ആ മനുഷ്യൻ ശ്രീദേവി എന്ന കുരുന്നിനെ പ്രത്യേകം ശ്രദ്ധിച്ചു. അതിനൊരു കാരണവുമുണ്ടായിരുന്നു. തെരുവിൽ വൃദ്ധയായ നാടോടി ഏറ്റെടുത്ത പെൺകുഞ്ഞിന്റെ കഥ നേരത്തെ അറിഞ്ഞിരുന്ന അദ്ദേഹം അവർക്കായി വീട് വച്ച് നല്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല. ആ സംഭവം ഓർമ്മയിലുണ്ടായിരുന്ന അദ്ദേഹം ജനസേവ ശിശു ഭവനിലെ ശ്രീദേവി എന്ന അഞ്ച് വയസ്സുള്ള അരുമക്കുഞ്ഞിനെ അളവറ്റ വാത്സല്യത്തോടെ ചേർത്തുപ്പിടിച്ചു ഉമ്മ നല്കി കൊഞ്ചിച്ചു. അത് അന്ന് വാർത്തയായത് അദ്ദേഹമൊരു സൂപ്പർ സ്റ്റാർ ആയതിനാലാവാം.

Also Read: രാജ്യത്ത് ബൂസ്റ്റർ ഡോസ് വേണ്ട: മുൻഗണന നൽകേണ്ടത് രണ്ട് ഡോസ്‌ വാക്സിനേഷനെന്ന് ആരോഗ്യ വിദഗ്ധർ

എന്തായാലും കാലം കടന്നു. ജനസേവ ശിശുഭവന്റെ സംരക്ഷണയിൽ വളർന്ന കൊച്ചു ശ്രീദേവി വലുതായി വിവാഹവും കഴിഞ്ഞു. നാടോടിസ്ത്രീയുടെ തണലില്‍ നിന്ന് ജനസേവ ശിശുഭവനിലേയ്ക്കും പിന്നീട് ജീവിതത്തിലേയ്ക്കും കടന്ന അവൾക്ക് പിന്നീട് തുണയായത് കാവശ്ശേരി മുല്ലക്കല്‍ തെലുങ്കന്‍ പാളയത്തെ സതീഷ് . ഒരു വിധം നല്ല രീതിയിൽ ജീവിച്ചിരുന്ന അവർക്ക് വില്ലനായത് കൊറോണയും ലോക്ക് ഡൗണും ഒക്കെ തന്നെയാണ്. സതീഷ് നടത്തിയിരുന്ന ഫാൻസി സ്‌റ്റോറിലെ തന്നെ ഒറ്റമുറി കടയിൽ ശിവാനിയെന്ന മകൾക്കൊപ്പം കഴിഞ്ഞ ശ്രീദേവി ജീവിത പ്രാരാബ്ദങ്ങൾ സഹിക്കാൻ കഴിയാതെ വന്നപ്പോൾ സുരേഷ് ഗോപിയെ കാണണമെന്ന് പ്രാദേശിക ബി.ജെ.പി നേതാവിനോട് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം അറിഞ്ഞ മാത്രയിൽ പഴയ അഞ്ചു വയസ്സുകാരിയെ കാണാൻ ഓടിയെത്തി എം.പി യായ അദ്ദേഹം. ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള അതേ സ്നേഹവാത്സല്യത്തോടെ തന്നെ പൊട്ടിക്കരഞ്ഞുപോയ ആ പെൺകുട്ടിയെ ചേർത്തണച്ച അദ്ദേഹം ഇനിയെന്നും ഒരച്ഛന്റെ കരുതലോടെ കൂടെയുണ്ടാവുമെന്ന വാക്കും നല്കി. ഇതായിരുന്നു യഥാർത്ഥ സംഭവം.

കഥ അവിടെ തീരേണ്ടതാണ്. എന്നാൽ കഴിഞ്ഞില്ല. SG എന്ന മനുഷ്യനെ രാഷ്ട്രീയം നോക്കി മാത്രം വിലയിരുത്തുന്ന ടീമുകൾ ഈ സംഭവത്തെയും വിവാദമാക്കി. കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയയും കേവലം റേറ്റിങ്ങിനും ലൈക്കിനും വേണ്ടി കഥ വളച്ചൊടിച്ച് വേറൊന്നാക്കി. ഭിക്ഷാടന മാഫിയയിൽ നിന്നും ശ്രീദേവിയെ രക്ഷിച്ചെടുത്ത കഥ മെനഞ്ഞവർ യഥാർത്ഥത്തിൽ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. SG എന്ന വലിയ മനസ്സിനുടമ അങ്ങനെ ഒരു കുഞ്ഞിനെ രക്ഷിച്ചെടുത്തുവെങ്കിൽ ഇന്ന് ആ കുഞ്ഞ് പ്രാരാബ്ദത്തുരുത്തിൽ അലയില്ലായെന്ന് ചിന്തിക്കാനുള്ള സാമാന്യബോധം ഇല്ലാത്തവന്മാർ മെനഞ്ഞെടുത്ത ഈ കഥ യഥാർത്ഥത്തിൽ അദ്ദേഹത്തെ വിമർശിക്കാൻ കച്ച കെട്ടിയ ഊളകൾക്ക് മുന്നിൽ അദ്ദേഹത്തെ ഇട്ടു കൊടുക്കുകയാണ് ചെയ്തത്.

Also Read:അമ്മ മരിച്ചതോടെ പൊന്നു ചെട്ടിയാരോട് മക്കളുടെ ക്രൂരത: സ്വത്ത് എഴുതി വാങ്ങി, മുറിയില്‍ പൂട്ടിയിട്ടത് ആറുമാസം

രാഷ്ട്രീയം എന്ന കേവലം അളവുകോൽ വച്ച് അളന്നെടുക്കാനുള്ള മനുഷ്യനല്ല അദ്ദേഹം എന്ന് ആവേശടീമുകളും വിമർശകരും ആദ്യം മനസ്സിലാക്കുക . അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാൾ മുതൽ മാത്രം മുളച്ച ഒന്നല്ല മനുഷ്യരേ. അത് ഈശ്വരൻ ചിലർക്കായി മാത്രം നല്കിയ വരപ്രസാദമാണ്. ആ വരപ്രസാദം അദ്ദേഹത്തിനില്ലായിരുന്നുവെങ്കിൽ ഇന്ന് ഏത് മലയാളം താര രാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. രതീഷ് എന്ന മനുഷ്യൻ കുടുംബത്തിനായി തീരാബാധ്യത മാത്രം ബാക്കിവച്ച് യാത്രയായപ്പോൾ പറക്ക മുറ്റാത്ത നാല് കുഞ്ഞുങ്ങൾക്കും രോഗിയായ ഭാര്യയ്ക്കും താങ്ങായി നിന്ന് ജീവിതത്തിന്റെ വസന്തം തിരികെ നല്കാൻ രാഷ്ട്രീയക്കാരനല്ലാത്ത വെറും സിനിമാ നടനായ SG മാത്രമേ ഉണ്ടായുള്ളൂ. പിന്നീട് അമ്മ മരിച്ചിട്ടും ആ നാല് കുഞ്ഞുങ്ങൾ അനാഥത്വത്തിന്റെ നോവ് അറിയാതിരുന്നതും SG എന്ന വൃക്ഷത്തിന്റെ തണൽ ആവോളമുണ്ടായിട്ടാണ്. HIV ബാധിതരായി സ്കൂളിൽ പോലും കയറാനാവാതെ കരഞ്ഞ അനന്തുവിനെയും അക്ഷരയെയും ചേർത്തുപ്പിടിച്ചപ്പോഴും എൻഡോസൽഫാൻ ദുരിതബാധിതരായ കുഞ്ഞുങ്ങൾക്ക് കൈതാങ്ങായി നിന്നപ്പോഴും അദ്ദേഹം രാഷ്ട്രീയക്കാരനായിരുന്നില്ല. അക്കമിട്ടു നിരത്താൻ കഴിയുന്നതല്ല SG എന്ന മനുഷ്യന്റെ കരുതലുകൾ. ആ മനുഷ്യ സ്നേഹിയെ രാഷ്ട്രീയം കൊണ്ട് മാത്രം അളന്നു തൂക്കുന്ന മനുഷ്യർക്ക് അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരം പോലും ഉച്ചരിക്കാനുള്ള യോഗ്യതയില്ല. കേവലം ഒരു സല്യൂട്ട് വിവാദത്തിന്മേൽ ചാടിക്കയറി അദ്ദേഹത്തെ കല്ലെറിയാൻ മുന്നിൽ നില്ക്കുന്ന വള്ളിക്കുന്നൻ സുഡാപ്പിയും പെരടി ഇടത്തോട്ട് തിരിഞ്ഞ പേരടിയുമൊക്കെ നൂറ് ജന്മം ജനിച്ചാലും അദ്ദേഹത്തിന്റെ കാല് കഴുകാനുള്ള യോഗ്യതയുണ്ടാവില്ല.Just remember that!

shortlink

Related Articles

Post Your Comments


Back to top button