Latest NewsNewsIndia

സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ദേശീയ പതാക അജ്ഞാതര്‍ എടുത്തുമാറ്റി

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ദേശീയ പതാക അജ്ഞാതര്‍ എടുത്തുമാറ്റി. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. രജൗരിയിലെ ദാക് ബംഗ്ലാവില്‍ സ്ഥാപിച്ചിരുന്ന കൊടിയാണ് അജ്ഞാതര്‍ എടുത്തു മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഒരു സംഘം ആളുകള്‍ ദേശീയ പതാക എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

Read Also : വീണ്ടും നാടകീയ നീക്കം, ചരണ്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി 

പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രചരിക്കുന്ന ദൃശ്യങ്ങളും പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ജമ്മു കശ്മീരിലെ മുഴുവന്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ത്രിവര്‍ണ പതാക സ്ഥാപിക്കണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായാണ് ദാക് ബംഗ്ലാവില്‍ പതാക സ്ഥാപിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button