Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 400 ൽ താഴെ പുതിയ കേസുകൾ മാത്രം

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 391 പുതിയ കോവിഡ് കേസുകൾ. 505 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: കെഎസ്ആര്‍ടിസിയുടെ നാശമാണ് സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളും ആഗ്രഹിക്കുന്നതെന്ന് സിആര്‍ നീലകണ്ഠന്‍

732,690 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,24,446 പേർ രോഗമുക്തി നേടി. 2075 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 6,169 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 368,242 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 80.02 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയത്.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം യുഎഇയിൽ 80 ശതമാനത്തിലധികം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: കെട്ടിടത്തിന്റെ പൊളിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യന്റെ അസ്ഥികൂടം: സ്‌കെച്ച് പേന കൊണ്ട് മാര്‍ക്ക് ചെയ്ത അടയാളം

shortlink

Related Articles

Post Your Comments


Back to top button