Latest NewsNewsInternational

ഗ്യാസ് നിരക്ക് വർദ്ധനവ് : ഊര്‍ജ്ജ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി ചർച്ച നടത്തി ബ്രിട്ടൻ

ലണ്ടന്‍ : ഗ്യാസ് നിരക്ക് വര്‍ധനയില്‍ ഊര്‍ജ്ജ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി ചർച്ച നടത്തി സര്‍ക്കാര്‍. വിലക്കയറ്റത്തിന്റെ ആഘാതം എത്രത്തോളം വ്യാപകമാകുമെന്ന് കേള്‍ക്കാന്‍ ബിസിനസ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗ് ഗ്യാസ് വിതരണക്കാരുമായും മറ്റുള്ളവരുമായും ചര്‍ച്ച നടത്തി.

Read Also : യുഎഇയിൽ നിന്ന് എത്തുന്നവരുടെ പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തി യു കെ 

ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകള്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തുടങ്ങുമ്പോള്‍ പ്രകൃതിവാതക വില റെക്കോര്‍ഡ് വര്‍ദ്ധനവിലാണ്. ചില ന്യൂക്ലിയര്‍ സ്റ്റേഷനുകളില്‍ തകരാറുകളും നോര്‍വേയില്‍ നിന്ന് യുകെയിലേക്ക് വരുന്ന പ്രകൃതിവാതകത്തിന്റെ കുറവും വില ഉയര്‍ത്തുന്നു.

ഉയര്‍ന്ന ആഗോള ഡിമാന്‍ഡ്, ചില ഗ്യാസ് സൈറ്റുകളിലെ അറ്റകുറ്റപ്പണി പ്രശ്‌നങ്ങള്‍, കുറഞ്ഞ സൗരോര്‍ജ്ജ, കാറ്റ് ഉല്‍പാദനം എന്നിവയാണ് വര്‍ദ്ധനവിന് കാരണം.ഉയര്‍ന്ന വിലകള്‍ ഇതിനകം രണ്ട് വലിയ യുകെ വളം പ്ലാന്റുകള്‍ പൂട്ടാന്‍ ഇടയാക്കി.യുകെ ഗ്യാസ് വിതരണത്തിന് ഒരു ഭീഷണിയുമില്ലെന്നും ചെറുകിട ഊര്‍ജ്ജ കമ്പനികളില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button