Latest NewsUAENewsInternationalGulf

യുഎഇയിൽ നിന്ന് എത്തുന്നവരുടെ പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തി യു കെ

ദുബായ് : യുഎഇ യിൽ നിന്നുള്ളവർക്ക് ഇനിമുതൽ ക്വാറന്റൈൻ ചെയ്യാതെ യുകെയിലെത്താം. ഒക്ടോബർ 4 മുതൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും യു കെ യിലേക്ക് പ്രവേശിക്കാം.

Read Also : കോവിഡ് 19 : ഹോം ക്വാറന്റീനിലുള്ളവർക്ക് റിസ്റ്റ് ബാൻഡ് ഒഴിവാക്കി അബുദാബി  

പൂർണ്ണമായും വാക്സിനേഷൻ ചെയ്ത യാത്രക്കാർക്കുള്ള COVID-19 ടെസ്റ്റിംഗ് ഉപേക്ഷിക്കുമെന്നും ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. തുർക്കി, പാക്കിസ്ഥാൻ, മാലിദ്വീപ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളെ ബ്രിട്ടൻ സുരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

മാസങ്ങളായി റെഡ് ലിസ്റ്റിൽ ആയിരുന്ന യുഎഇയെ ഓഗസ്റ്റ് മാസത്തിലാണ് യുകെ ‘ആമ്പർ ലിസ്റ്റിൽ’ ചേർത്തത്. ഇതിനർത്ഥം പൂർണ്ണമായും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന യാത്രക്കാർക്ക് ഇനി ബ്രിട്ടനിലെത്തിയാൽ ക്വാറന്റൈൻ ചെയ്യേണ്ടതില്ല എന്നാണ്. കോവിഡ് -19 കേസുകളുടെ വർദ്ധനവിന് ഇടയിൽ യുഎഇ ജനുവരിയിലാണ് യുകെയുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button