Latest NewsIndia

തന്നെ അപമാനിച്ച കോൺഗ്രസിനെ ഉപേക്ഷിക്കുമോ? അമരീന്ദർ സിങ്ങിന് എന്‍ഡിഎയിലേക്ക് ക്ഷണം, നിർണായക നീക്കങ്ങൾ

എന്‍.ഡി.എയില്‍ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നു.

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച്‌ കേന്ദ്ര മന്ത്രി രാംദാസ് അഥവാലെ. തന്നെ അപമാനിച്ച കോണ്‍ഗ്രസിനെ അദ്ദേഹം ഉപേക്ഷിക്കണം. അടുത്തവര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ അധികാരത്തിലെത്തിക്കാന്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അമരീന്ദറിനാകുമെന്നും അഥവാലെ പറഞ്ഞു.

നിങ്ങളെ അപമാനിച്ച ഒരു പാര്‍ട്ടിയില്‍ തുടരുന്നതിന്റെ പ്രയോജനം എന്താണെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ ചേരാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. എന്‍.ഡി.എയില്‍ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നു. പഞ്ചാബില്‍ എന്‍.ഡി.എയെ അധികാരത്തിലെത്തിക്കാന്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അമരീന്ദറിനാകുമെന്നും അഥവാലെ പ്രതികരിച്ചു.

കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് ശനിയാഴ്‌ചയാണ് അമരീന്ദര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജീന്തര്‍ സിംഗ് രണ്‍ധാവയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് പുറത്ത് വന്നെങ്കിലും മണിക്കൂറുകള്‍ക്കകം ഈ തീരുമാനം മാറ്റി. ചരണ്‍ സിംഗ് ചന്നിയാണ് പുതിയ മുഖ്യമന്ത്രിയാകുകയെന്ന് ഹൈക്കമാന്റ് അറിയിച്ചു.

രണ്‍ധാവയുടെ പേര് പ്രഖ്യാപിച്ചയുടന്‍ സിദ്ദു പ്രതിഷേധിക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ചന്നിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി സംസ്ഥാന ചുമതലയുള‌ള എ.ഐ.സി.സി സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button