KeralaLatest NewsNews

ശബരിമല വിമാനത്താവളത്തിന് തിരിച്ചടി: ഡിജിസിഎ റിപ്പോർട്ടിൽ തുടർ നടപടികൾക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം : ശബരിമല വിമാനത്താവള പദ്ധതിക്ക് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമല്ലെന്ന ഡിജിസിഎ റിപ്പോർട്ടിൽ തുടർ നടപടികൾക്കൊരുങ്ങി സർക്കാർ. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് യോഗം വിളിച്ചേക്കും.

വിമാനത്താവള നിര്‍ദേശത്തെ എതിര്‍ത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. Read Also  :  കാ​ണാ​താ​യ മു​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ തി​രി​ച്ചെ​ത്തി

വിമാനത്താവളത്തിലെ റൺവേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിൽ ഉള്ളതെന്നും രണ്ട് ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button