KeralaNattuvarthaLatest NewsIndiaNews

ബാംഗ്ലൂരിൽ ലഹരിമരുന്ന് പാർട്ടിയ്ക്കിടെ അറസ്റ്റിലായവരിൽ മലയാളി വിദ്യാര്‍ത്ഥികളും

ബാംഗ്ലൂർ: ബാംഗ്ലൂരിൽ ലഹരിമരുന്ന് പാർട്ടിയ്ക്കിടെ അറസ്റ്റിലായവരിൽ മലയാളി വിദ്യാര്‍ത്ഥികളും നിരവധി ഐടി ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ആനേക്കലിലെ വനാതിര്‍ത്തിയിലുള്ള റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി നടന്നത്. സംഭവസ്ഥലത്തു വച്ച് 37 പേരാണ് അറസ്റ്റിലാതെന്നാണ് പോലീസ് പറയുന്നത്.

Also Read:പാലക്കാട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതി മൊയ്തീൻ കോയ അറസ്റ്റിൽ, അക്കൗണ്ടിൽ കോടികൾ

എന്നാൽ സംഭവസ്ഥലത്തു നിന്ന് പോലീസിന് ലഹരിമരുന്ന് ഒന്നും ലഭിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ചു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയിഡ് നടന്നത്. ഒപ്പം രാത്രി കര്‍ഫ്യൂ ലംഘനം കൂടിയാണ് പാര്‍ട്ടിയെന്നാണ് പൊലീസ് പറയുന്നു. പൊലീസ് എത്തിയതോടെ ചിലര്‍ വനത്തിലേക്ക് രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. 17 ബൈക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

അതേ സമയം, പിടികൂടിയവരെ പരിശോധനകള്‍ക്ക് വിധേയമാക്കും. രക്ത പരിശോധനയില്‍ ലഹരിമരുന്ന് സാന്നിധ്യം കണ്ടെത്തിയാല്‍ നര്‍ക്കോട്ടിക്സ് വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button