Latest NewsIndia

കോവിഡ്​ പ്രതിരോധത്തിലെ വിമര്‍ശനങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനത്തിന്​ ക്ഷതമേല്‍പ്പിക്കുന്ന തരത്തിലാവരുത് ​: അദാനി

ഇന്ത്യയിലെ ജനസംഖ്യ വലിയ വെല്ലുവിളിയായി മാറി. യൂറോപ്പും വടക്കേ അമേരിക്കയും ഒഷ്യാനിയയും ചേര്‍ന്നാല്‍ ഇന്ത്യയുടെ അത്ര ആളുകള്‍ വരില്ല.

മുംബൈ: കോവിഡ് മഹാമാരി കൈകാര്യം ചെയ്ത കേന്ദ്രസര്‍ക്കാര്‍ രീതിയെ പ്രശംസിച്ച്‌ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. എല്ലാ കാര്യങ്ങളിലും വിമര്‍ശങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ അത് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാകരുതെന്നും അദ്ദേഹം പറഞ്ഞു. ജെപി മോര്‍ഗന്‍ ഇന്ത്യ ഇന്‍വസ്റ്റര്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദാനി.

‘ഒരുപക്ഷേ, നമുക്ക് കുറച്ചുകൂടി നന്നായി കാര്യങ്ങള്‍ ചെയ്യാമായിരുന്നു. നഷ്ടപ്പെട്ട ജീവനുകള്‍ വേദനയാണ്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യ വലിയ വെല്ലുവിളിയായി മാറി. യൂറോപ്പും വടക്കേ അമേരിക്കയും ഒഷ്യാനിയയും ചേര്‍ന്നാല്‍ ഇന്ത്യയുടെ അത്ര ആളുകള്‍ വരില്ല. ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ ഇല്ലെന്നല്ല. ജനാധിപത്യത്തില്‍ ഉത്തരവാദിത്വങ്ങളുണ്ട്.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോവിഡ് കൈകാര്യം ചെയ്തതിലെ ക്രിയാത്മകതയും കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘കുറ്റപ്പെടുത്തി പിഴവ് ചൂണ്ടിക്കാട്ടും മുമ്പ് , ഇതിന്റെ ക്രിയാത്മക വശങ്ങളും കാണേണ്ടതുണ്ട്. വിമര്‍ശനം രാജ്യത്തിന്റെ അന്തസ്സിനെ കളങ്കപ്പടുത്തിയാകരുത്.’- അദാനി പറഞ്ഞു.

സര്‍ക്കാറിന്റെ വാക്‌സിനേഷന്‍ നയത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ‘യുഎസില്‍ ഇപ്പോള്‍ എട്ടു ലക്ഷം പേര്‍ക്കാണ് ദിനംപ്രതി വാക്‌സിന്‍ നല്‍കുന്നത്. ഇന്ത്യയില്‍ ദിവസം ഒരു കോടി പേര്‍ക്ക് കുത്തിവയ്പ്പ് നടത്തുന്നുണ്ട്. പ്രതിസന്ധികള്‍ മറികടന്നുള്ള രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതി തുല്യതയില്ലാത്തതാണ്.’- അദാനി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button