Latest NewsUAENewsInternationalGulf

ഗോൾഡൻ വിസ സ്വീകരിച്ച് നടി ആശാ ശരത്ത്

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി ആശ ശരത്ത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് ആശ ശരത്ത് വിസ ഏറ്റുവാങ്ങിയത്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.

Read Also: ‘അമ്മയോട് അവര്‍ കുങ്കുമം ധരിക്കരുതെന്ന് നിര്‍ദേശിച്ചു’ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങി കർണാടക

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നീ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയായിരുന്നു നൈല ഉഷ. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആർ.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് നൈല ഉഷ.

Read Also: മലപ്പുറം ജില്ലയില്‍ നായ്ക്കളുടെ തലയിലും കഴുത്തിലും വ്യാപകമായി വെട്ടേല്‍ക്കുന്നു:ഭീകരവാദ പരിശീലനത്തിന്റെ ഭാഗമെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button