KeralaLatest NewsNews

മലപ്പുറം ജില്ലയില്‍ നായ്ക്കളുടെ തലയിലും കഴുത്തിലും വ്യാപകമായി വെട്ടേല്‍ക്കുന്നു:ഭീകരവാദ പരിശീലനത്തിന്റെ ഭാഗമെന്ന് സൂചന

മലപ്പുറം : മലപ്പുറം ജില്ലയില്‍ തെരുവുനായ്ക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കോട്ടയ്ക്കല്‍ നഗരസഭയിലും, മാറാക്കര, പൊന്മാള പഞ്ചായത്തുകളിലുമാണ് നായ്ക്കള്‍ക്ക് വെട്ടേല്‍ക്കുന്നത്. ഭീകരവാദ പരിശീലനത്തിന്റെ ഭാഗമായാണ് നായ്ക്കള്‍ക്ക് വെട്ടേല്‍ക്കുന്നതെന്നാണ് സൂചന. ശരീരത്തില്‍ വെട്ടേറ്റ നിരവധി നായ്ക്കളാണ് പ്രദേശങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. കോട്ടയ്ക്കല്‍ നഗരസഭാ പരിധിയില്‍ മാത്രം നൂറോളം നായ്ക്കള്‍ക്ക് ഇത്തരത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇവയുടെ തലയിലും കഴുത്തിലുമാണ് മുറിവുകള്‍ കാണുന്നത്. മുറിവുകള്‍ ആഴത്തിലുള്ളതാണ്. കൂര്‍ത്ത ആയുധം ഉപയോഗിച്ചുള്ള മുറിവുകളാണ് നായ്ക്കളുടെ ശരീരത്തില്‍ കാണപ്പെടുന്നത്.

Read Also : അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു

ഭീകരവാദ പരിശീലനത്തിനായി നായ്ക്കളെ ഉപയോഗിക്കുന്നുണ്ടെന്ന സംശയം പ്രദേശവാസികളാണ് പ്രകടിപ്പിക്കുന്നത്. മുറിവുകളുടെ സ്വഭാവംവെച്ച് നോക്കുമ്പോള്‍ തുരത്തിയോടിക്കാനായി ചെയ്തതല്ലെന്നാണ് വ്യക്തമാകുന്നത്. ഇതാണ് ഭീകരവാദ പരിശീലനത്തിനായി നായ്ക്കളെ ഉപയോഗിക്കുന്നുണ്ടെന്ന സൂചനകള്‍ക്ക് ബലമേകുന്നത്. കോട്ടയ്ക്കല്‍ കേന്ദ്രീകരിച്ച് ഭീകര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു. ഇതും ഈ സംശയത്തിന് ബലമേകുന്നതാണ്.

 

shortlink

Related Articles

Post Your Comments


Back to top button