Latest NewsNewsIndia

മമത ഞങ്ങളുടെ ക്യാപ്റ്റൻ, അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി: ബാബുല്‍ സുപ്രിയോ

അസനോൾ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി പ്രധാനമന്ത്രിയാകണമെന്ന് ആണ് തന്റെ ആഗ്രഹമെന്ന് മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാബുല്‍ സുപ്രിയോ. 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിൽ മമത പ്രധാനമന്ത്രിയാകുമെന്നും അതിനു സാധ്യതയുള്ളയാളാണ് തങ്ങളുടെ ക്യാപ്റ്റൻ എന്നുമാണ് സുപ്രിയോ വ്യക്തമാക്കുന്നു.

‘മമതാ ബാനര്‍ജി വിജയ സാധ്യതയുളളവരില്‍ ഒരാളാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ട് 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ക്യാപ്റ്റന്‍ പ്രധാനമന്ത്രിയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനപ്പെട്ടതാണ്.’ ബാബുല്‍ സുപ്രിയോ വ്യക്തമാക്കി. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ മത്സ്യം ഏതാണെന്നറിയാമോ?: സുവോളജിക്കല്‍ സര്‍വേ ഓഫ്​ ഇന്ത്യയുടെ റിപ്പോർട്ട്‌ പുറത്ത്

അസനോള്‍ എംപിയും മുന്‍ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ ശനിയാഴ്ചയാണ് പാര്‍ട്ടി മാറിയത്. രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചായിരുന്നു സുപ്രിയോ പാർട്ടി വിട്ടത്. എന്നാൽ, തൊട്ടുപിന്നാലെ അദ്ദേഹം തൃണമൂലിലേക്ക് ചേക്കേറുകയും ചെയ്തു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ബദലായി മാറാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ ‘ജാഗോ ബംഗ്ല’യില്‍ പ്രസ്താവിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മോദിക്ക് ബദലായി ഉയര്‍ത്തിക്കാണിക്കാന്‍ പറ്റിയ നേതാവ് മമതാ ബാനര്‍ജിയാണെന്ന വാദവുമായി ബാബുല്‍ സുപ്രിയോ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button