CinemaLatest NewsNewsIndiaBollywoodEntertainment

രാജ് കുന്ദ്രയ്ക്ക് ജാമ്യം: കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ശിൽപ ഷെട്ടി

മുംബൈ: നീലചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരവും ഭാര്യയുമായ ശില്പ ഷെട്ടി. ചൈനീസ്-അമേരിക്കൻ ആധുനിക വാസ്തുശില്പി റോജർ ലീയുടെ ഉദ്ധരണി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു മോശം കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് തെളിയിക്കാൻ മഴവില്ലുകൾ മതിയെന്ന് താരം കുറിച്ചു.

മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ചൊവ്വാഴ്ചയാണ് രാജ് കുന്ദ്ര മുംബൈ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അശ്ലീല സിനിമകൾ സൃഷ്ടിക്കുകയും ചില ആപ്പുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ കുന്ദ്രയുടെ കൂട്ടാളിയും കൂട്ടുപ്രതിയുമായ റയാൻ തോർപ്പിനും ജാമ്യം അനുവദിച്ചു.

അതേസമയം, നീലചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട്​ ഭർത്താവ്​ രാജ്​ കുന്ദ്രയുടെ അറസ്റ്റിനു പിന്നാലെ അപകീർത്തികരമായ ലേഖനങ്ങളും വിഡിയോകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ ശില്പ ഷെട്ടി കോടതിയെ സമീപിച്ചു. ശിൽപ ഷെട്ടിയുടെ മക്കളുടെ സ്വകാര്യതയിലും സുരക്ഷയിലും കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button