ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഡാൻസ് കളിക്കുന്ന പെണ്ണുങ്ങളോട് ചുറ്റിപ്പറ്റാനേ പുരുഷന് തോന്നു’: ഇസ്ലാം ഡാൻസും സംഗീതവും നിരോധിക്കാൻ കാരണം: വൈറൽ വീഡിയോ

മാനവ ചരിത്രത്തിൽ മനുഷ്യർക്ക് ഇത്രയേറെ ഉപദ്രവം ചെയ്ത മറ്റൊന്നുമില്ല

തിരുവനന്തപുരം: ഇസ്ലാം മതത്തിൽ ഡാൻസും സംഗീതവും നിരോധിച്ചത് എന്തുകൊണ്ട് എന്ന് വിശദമാക്കുന്ന മതപ്രഭാഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഡാൻസ് കളിക്കുന്ന പെണ്ണുങ്ങളോട് ചുറ്റിപ്പറ്റാനേ പുരുഷന് തോന്നുവെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറയുന്നു. സ്ത്രീകൾ ശരീരം കുലുക്കി ഇളക്കി പാട്ടുപാടിയാൽ അവരുമായി അടുക്കാനേ ചെറുപ്പക്കാർക്ക് തോന്നുവെന്നും ഇയാൾ പറയുന്നു. സംഗീതം നൃത്തം തുടങ്ങിയവയിൽ നിന്നും യാതൊരു സന്ദേശവും സമൂഹത്തിന് ലഭിക്കുന്നില്ലെന്നും ഗാനമേള കേട്ടതുകൊണ്ട് ആരും വ്യഭിചാരിക്കാതിരിക്കില്ലെന്നും ഇയാൾ പ്രഭാഷണത്തിൽ പറയുന്നു.

പങ്കജ് ഉദാസിന്റെ ഗസൽ കേട്ടതുകൊണ്ട് ആരും അമ്മയെ തല്ലില്ല എന്ന തീരുമാനം ഇടുക്കില്ലെന്നും അതുകൊണ്ട് ഇസ്ലാം സംഗീതവും ഡാൻസും ഒക്കെ വിലക്കി എന്നും ഇയാൾ പറയുന്നു. സംഗീതം, ഡാൻസ് എന്നിവകൊണ്ട് മനുഷ്യർക്ക് ഒരു ഉപകാരവും ഇല്ലെന്നും, മാനവ ചരിത്രത്തിൽ മനുഷ്യർക്ക് ഇത്രയേറെ ഉപദ്രവം ചെയ്ത മറ്റൊന്നുമില്ലെന്നും പ്രഭാഷകൻ പറയുന്നു. സംഗീതത്തെപ്പോലെ മനുഷ്യനെ നശിപ്പിച്ച വേറൊരു ഏർപ്പാട് ലോകത്തില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ മത പ്രഭാഷകന്റേത് കടുത്ത സ്ത്രീ വിരുദ്ധതയാണെന്നും, കേരളത്തിൽ താലിബാനിസം പടർത്താനുള്ള നീക്കമാണെന്നും വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button