UAELatest NewsNewsGulf

അൽ ഐൻ പുസ്തകമേളയുടെ പന്ത്രണ്ടാമത് പതിപ്പ് സയ്ദ് സെൻട്രൽ ലൈബ്രറിയിൽ ആരംഭിച്ചു

അബുദാബി : അൽ ഐൻ പുസ്തകമേളയുടെ പന്ത്രണ്ടാമത് പതിപ്പ് അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.

Read Also : കോ​വി​ഡ്​ പ്ര​തി​സ​ന്ധി : കു​വൈ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക്ഷാ​മം രൂ​ക്ഷമെന്ന് റിപ്പോർട്ട് 

DCT അബുദാബി ചെയർമാൻ H.E. മുഹമ്മദ് ഖലീഫ അൽ മുബാറക്, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ഡയറക്ടർ ജനറൽ H.E. സൈഫ് സയീദ് ഗോബാഷ്, DCT അബുദാബി അണ്ടർ സെക്രട്ടറി H.E. സഊദ് അൽ ഹോസാനി, അറബിക് ലാംഗ്വേജ് സെന്റർ ചെയർമാൻ H.E. അലി ബിൻ തമിം, അറബിക് ലാംഗ്വേജ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ മൗസ അൽ ഷംസി തുടങ്ങിയവർ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.

അബുദാബി അറബിക് ലാംഗ്വേജ് സെന്ററുമായി ചേർന്ന് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) സംഘടിപ്പിക്കുന്ന ഈ പുസ്തകമേള അൽ ഐനിലെ സയ്ദ് സെൻട്രൽ ലൈബ്രറിയിലാണ് നടക്കുന്നത്. അൽ ഐൻ പുസ്തകമേള 2021 സെപ്റ്റംബർ 21 മുതൽ 30 വരെ നീണ്ട് നിൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button