Latest NewsNewsIndia

നിശാപാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചു

വഴിയില്‍ കണ്ടവര്‍ സഹായിച്ചില്ലെന്ന് യുവതി

ബംഗളൂരു: ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ചു. ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിക്കു സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇന്ന് വൈകിട്ടാണ് യുവതി ഹൊസൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പീഡനത്തിനു ശേഷം ഡ്രൈവര്‍ വഴിയരികില്‍ തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്നും വഴിയില്‍ കണ്ട നിരവധി പേരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിക്കാന്‍ കൂട്ടാക്കിയില്ലെന്നും പെണ്‍കുട്ടി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

Read Also : സൗദി അറേബ്യയില്‍ വീണ്ടും റിമോട്ട് കോണ്‍ട്രോള്‍ഡ് ബോട്ട് ആക്രമണം : ശക്തമായി പ്രതിരോധിച്ച് അറബ് സഖ്യസേന

ബംഗളൂരുവിലെ സ്വകാര്യ ഐ ടി കമ്പനി ജീവനക്കാരിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. ഇന്നലെ രാത്രി നിശാ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. സംഭവത്തെതുടര്‍ന്ന് സ്ത്രീസുരക്ഷാ നമ്പറില്‍ ഉള്‍പ്പെടെ വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button