Latest NewsUAENewsInternationalGulf

ലിവ് ഫോർ ഫ്രീ: ഇനി നിങ്ങളുടെ ബില്ലുകൾ ബിഗ് ടിക്കറ്റ് അടയ്ക്കും, വിശദ വിവരങ്ങൾ അറിയാം

അബുദാബി: ഉപഭോക്താക്കൾക്കായി കിടിലൻ ഓഫർ പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ലിവ് ഫോർ ഫ്രീ’ (Live for free Bonanza) എന്ന പേരിലാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബി ബിഗ് ടിക്കറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയൊരു ഓഫറാണ് ഇപ്പോഴത്തെ ഓഫർ.

Read Also: ബിഷപ്പിനൊപ്പം കളിക്കാൻ സംഘികൾ, ജിഫ്രി തങ്ങൾ കളത്തിലിറങ്ങാതെ ഗോളടിച്ചു: കോപ്പിലെ മതം ഉപേക്ഷിച്ചത് നന്നായെന്ന് ജോമോൾ

അടുത്ത നറുക്കെടുപ്പിൽ പങ്കെടുക്കാനായി ടിക്കറ്റെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് തങ്ങളുടെ ബില്ലുകളടയ്ക്കാൻ അഞ്ച് ലക്ഷം ദിർഹമാണ് ബിഗ് ടിക്കറ്റ് നൽകുക. 2+1 ഓഫറിൽ നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്നവർക്കാണ് ഈ സമ്മാനത്തിന് അർഹത ലഭിക്കുക. സെപ്റ്റംബർ 22 മുതൽ 28 വരെ ടിക്കറ്റെടുക്കുന്നവരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക ഇലക്ട്രോണിക് നറുക്കെടുപ്പ് നടത്തും. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്കായിരിക്കും അഞ്ച് ലക്ഷം ദിർഹത്തിന്റെ സമ്മാനം ലഭിക്കുകയെന്ന് ബിഗ് ടിക്കറ്റ് അറിയിച്ചു.

അടുത്ത മാസം മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന ബിഗ് 10 മില്യൻ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകൾ ഇതുവരെ വാങ്ങാത്തവർക്കുള്ള സുവർണാവസരാണിത്. നികുതി ഉൾപ്പെടെ 500 ദിർഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്നവർക്ക് മൂന്നാമതൊരു ടിക്കറ്റ് ഫ്രീയായി ലഭിക്കും. അൂബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അൽഐൻ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകൾ വഴിയോ അല്ലെങ്കിൽ www.bigticket.ae എന്ന വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകളെടുക്കാം.

Read Also: ഗൗരിയമ്മ ടി വി തോമസിനെ ചോർത്തിയത് ഈ ഗൂഢാലോചനയുടെ ഭാഗമോ, കേശവൻ നായർ സാറാമ്മയെ തട്ടിയെടുത്തു: പരിഹാസ കുറിപ്പുമായി സക്കറിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button