Latest NewsIndiaNewsCrime

പശുപതി വധം: പ്രതിയായ 60 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി

ചെന്നൈ: ദലിത്​ സംഘടന നേതാവായ പശുപതി പാണ്ഡ്യനെ വധിച്ച കേസില്‍ പ്രതിയായ 60 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. 11 വര്‍ഷം മുൻപ്​ സെപ്റ്റംബർ 22നായിരുന്നു പശുപതി പാണ്ഡ്യന്‍ കൊല്ലപ്പെട്ടത്​. ഇന്ന്​ രക്​തസാക്ഷി ദിനത്തില്‍ തന്നെയാണ്​ കേസിലെ എട്ടാം പ്രതിയായ ദിണ്ടിക്കല്‍ നന്ദവനംപട്ടി നിര്‍മലദേവി കൊല്ലപ്പെട്ടത്​. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്​.

Also Read: വിലപ്പിടിപ്പുള്ള രത്​നങ്ങള്‍ എന്ന് വ്യാജേന 42 ലക്ഷം തട്ടി: 4 പേർ അറസ്റ്റിൽ

ബുധനാഴ്​ച രാവിലെ ദിണ്ടിക്കല്‍ ഇ.ബി കോളനിയിലെ ഡേവിഡ് നഗറില്‍വെച്ചാണ്​ ബൈക്കുകളിലെത്തിയ സായുധ അജ്ഞാത സംഘം നിര്‍മലദേവിയെ വെട്ടിക്കൊന്നത്​. പിന്നീട് തല മാത്രം അറുത്തുമാറ്റി പശുപതി പാണ്ഡ്യ​ന്റെ വീടിനു​ സമീപം സ്​ഥാപിച്ച ഫ്ലക്​സ്​ ബോര്‍ഡിന്​ മുന്നില്‍ ഉപേക്ഷിച്ച്‌​ കൊലയാളികള്‍ കടന്നുകളയുകയായിരുന്നു. ​ദിണ്ടിക്കല്‍ പോലീസ് സ്ഥലത്തെത്തി നിര്‍മലയുടെ ശരീരവും തലയും കസ്​റ്റഡിയിലെടുത്ത്​ പോസ്​റ്റുമോര്‍ട്ടത്തിനയച്ചു. ഡി.ഐ.ജി വിജയകുമാരി, എസ്​.പി ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ്​ സംഘം സ്ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.

ദേവേന്ദ്രകുല വേളാളര്‍ സംഘം സ്ഥാപകനായ പശുപതിപാണ്ഡ്യന്‍ 2010ല്‍ ദിണ്ടിക്കലിലെ നന്ദവനപട്ടിയിലാണ്​ കൊല്ലപ്പെട്ടത്​. തൂത്തുക്കുടി സ്വദേശി സുഭാഷ് പാണ്ടയാര്‍ ഉള്‍പ്പെടെ 16 പേരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. കേസി​ന്റെ വിചാരണ ദിണ്ടിക്കല്‍ കോടതിയില്‍ നടക്കുകയാണ്​. പ്രതികളായ പുറാ മാടസാമി, മുത്തുപാണ്ടി ഉള്‍പ്പെടെ നാലുപേരെ വിവിധയിടങ്ങളിലായി പശുപതി പാണ്ഡ്യ​ന്റെ അനുയായികള്‍ കൊലപ്പെടുത്തി പക വീട്ടിയിരുന്നു. കേസിന്റെ അടുത്തഘട്ട വിചാരണ ഒക്​ടോബര്‍ 18ന്​ നടക്കാനിരിക്കെയാണ്​ മറ്റൊരു പ്രതി കൂടി കൊല്ലപ്പെട്ടത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button