Latest NewsNewsInternational

പാകിസ്ഥാന്റെ പതാക നശിപ്പിച്ച് താലിബാന്‍

 

കാബൂള്‍ : അഫ്ഗാനിസ്ഥാന് സഹായം നല്‍കിയ പാകിസ്ഥാനെ തേച്ചൊട്ടിച്ച് താലിബാന്‍. പാകിസ്ഥാന്‍ പതാക കീറുന്ന താലിബാന്‍ തീവ്രവാദികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ മുഴക്കിക്കൊണ്ടാണ് താലിബാന്‍ തീവ്രവാദികള്‍ പാക് പതാക കീറുന്നത്. അഫ്ഗാനിസ്ഥാനിലെ തൂര്‍ഖാം അഫ്പാക് അതിര്‍ത്തിപ്രദേശത്താണ് സംഭവം. പതാക കത്തിച്ചുകളയുമെന്നും താലിബാന്‍ തീവ്രവാദികള്‍ പറയുന്നത് കേള്‍ക്കാം.

അഫ്ഗാനിലെ ജനങ്ങള്‍ക്കുള്ള അവശ്യസാധനങ്ങളുമായി പാകിസ്ഥാനില്‍ നിന്ന് എത്തിയ ട്രക്കിലെ പതാക വലിച്ചുകീറിക്കൊണ്ടാണ് താലിബാന്‍ തീവ്രവാദികളുടെ പാകിസ്ഥാനോടുള്ള പെരുമാറ്റം. മാവ്, പാചകയെണ്ണ, പഞ്ചസാര, അരി എന്നിവ നിറച്ച 17 ട്രക്കുകളാണ് പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് എത്തിയതെന്ന് പാക് അഫ്ഗാന്‍ യൂത്ത് ഫോറം അംഗങ്ങള്‍ പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള മനുഷ്യസ്‌നേഹത്തിന്റെ സന്ദേശവുമായാണ് പാക് പതാകകള്‍ വഹിച്ച ഈ ട്രക്കുകള്‍ എത്തിയത്. എന്നാല്‍ താലിബാന്‍ തീവ്രവാദികള്‍ പാകിസ്ഥാന്റെ പതാക വലിച്ചുകീറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button