KeralaLatest NewsNewsIndia

‘ജീവിതം സിനിമ ആക്കാൻ ആഗ്രഹിക്കുന്നു’: പ്രഖ്യാപിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങൾ

കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും യൂട്യൂബ് വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആഗ്രഹമുണ്ടേ. താൽപ്പര്യമുള്ളവർ താഴെ പറയുന്ന ഇ മെയിൽ ഐഡിയിൽ ([email protected]) ബന്ധപ്പെടുക.’ – എന്നാണ് ഇവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധ രൂപമാറ്റം വരുത്തിയതിന്റെ പേരിൽ സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയൻ’ എന്ന വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. പിന്നാലെ വാഹനത്തിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്ത ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് ഇരുവരും അറിയിച്ചത്.

Also Read:ഐ.എസ്.ആര്‍.ഒ ചാരക്കേസ്: തങ്ങള്‍ക്കും രണ്ട് കോടി നഷ്ടപരിഹാരം വേണമെന്ന് മറിയം റഷീദയും ഫൗസിയ ഹസനും

ആഗസ്ത് ഒമ്പതാം തീയതി വ്ളോഗർ സഹോദരൻമാർ കണ്ണൂർ ആർ.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് വൻ വിവാദമായിരുന്നു. ഇവർക്ക് പിന്തുണയുമായി ഇവരുടെ ആരാധകരും എത്തിയിരുന്നു. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നൽകണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇവർ ഇതിന് തയാറായില്ല.

 

View this post on Instagram

 

A post shared by Libin Varghese (@libin_ebulljet)

shortlink

Related Articles

Post Your Comments

Related Articles


Back to top button