ErnakulamKeralaNattuvarthaLatest NewsNews

70 ലക്ഷം വിലവരുന്ന ഡ്രൈ ഫ്രൂട്ട്സ് മോഷ്ടിച്ചു, ആലുവയിൽ വച്ച് പ്രതി പിടിയിൽ

ആലുവ: 70 ലക്ഷം വിലവരുന്ന ഡ്രൈ ഫ്രൂട്ട്സ് മോഷ്ടിച്ച പ്രതി ആലുവയിൽ വച്ച് പിടിയിൽ. നഗരത്തിലെ ഡ്രൈ ഫ്രൂട്‌സ് ആന്‍ഡ് സ്‌പൈസസ് സ്ഥാപനത്തില്‍ നിന്ന് തട്ടിപ്പ് നടത്തിയ പ്രതികളിൽ ഒരാളായ . കളമശേരി എച്ച്‌.എം.ടി കോളനിയില്‍ മുതിരക്കാലായില്‍ വീട്ടില്‍ ഇബ്രാഹിംകുട്ടി (54)യെയാണ് ആലുവ പൊലീസ് പിടികൂടിയത്.

Also Read:ഈ വർഷം അവസാനത്തോടെ രാജ്യാന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് ഓസ്‌ട്രേലിയ

മോഷണക്കേസുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന കോഴിക്കോട് കേക്കായില്‍ വീട്ടില്‍ ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവാണ് ഇപ്പോൾ പിടിയിലായ ഇബ്രാഹിംകുട്ടി. മോഷ്ടിക്കുന്ന സാധനങ്ങള്‍ ഇരുവരും ചേര്‍ന്ന് പാക്കറ്റുകളിലാക്കി ചില്ലറ വില്‍പ്പനശാലകളില്‍ വില്‍ക്കുകയായിരുന്നു പതിവ്.

കടയുടെ ക്ലിയറന്‍സുമായി ബന്ധപ്പെട്ട് ഗോഡൗണില്‍ പരിശോധിച്ചപ്പോഴാണ് ലക്ഷകണക്കിന് രൂപയുടെ ബദാം, പിസ്ത, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയവയുടെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് ആലുവ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button