Latest NewsNewsIndia

പീഡനക്കേസ് പ്രതിക്ക് ജാമ്യം നല്‍കാന്‍ കോടതിയുടെ വ്യത്യസ്തമായ നിബന്ധന: അമ്പരന്ന് ജനം

ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം സൗജന്യമായി അലക്കി ഇസ്തിരിയിട്ടുകൊടുക്കണം

ബീഹാർ: സ്ത്രീപീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ ബീഹാർ കോടതി മുന്നോട്ടുവച്ച നിബന്ധന കേട്ട് അമ്പരന്ന് നാട്ടുകാർ. ആറ് മാസം നാട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം അലക്കി ഇസ്തിരിയിടാനാണ് കോടതി നിർദ്ദേശിച്ചത്.

ബീഹാറിലെ മധുബാനി ജില്ലയിലുള്ള ജഞ്ചാര്‍പൂരിലെ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഗ്രാമത്തിലെ ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ലാലന്‍കുമാറിനോടാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അവിനാഷ് കുമാര്‍ കൗതുകകരമായ നിബന്ധന വച്ചത്. ഇരുപത്കാരനായ ലാലൻ അലക്കുതൊഴിലാളിയാണ്.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേറ്റന്റ് നിരക്ക് 80 ശതമാനം കുറച്ച് കേന്ദ്രസര്‍ക്കാര്‍

കേസിൽ ഇരയായ യുവതിയുടെ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം സൗജന്യമായി അലക്കി ഇസ്തിരിയിട്ടുകൊടുക്കണം. എല്ലാം കൃത്യമായി ചെയ്‌തെന്ന് ബോധിപ്പിക്കുന്ന ഗ്രാമമുഖ്യന്റെയോ ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയോ സര്‍ട്ടിഫിക്കറ്റ് ആറുമാസത്തിനുശേഷം കോടതിയില്‍ ഹാജരാക്കണം. ഇതിനെല്ലാം പുറമെ രണ്ടുപേരുടെ ആള്‍ജാമ്യത്തോടൊപ്പം 10,000 രൂപ കെട്ടിവയ്ക്കുകയും വേണം.

കഴിഞ്ഞ ഏപ്രിലിൽ ലൗകാഹയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രാമത്തിലെ ഒരു യുവതിയെ ലാലന്‍കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button