ThrissurKeralaLatest NewsNewsCrime

മാനഭംഗക്കേസ് ഒതുക്കാന്‍ കൈക്കൂലി: സംസ്ഥാനത്ത് ആദ്യമായി പോലിസിനെതിരേ കേസെടുത്ത് ഇഡി

തൃശ്ശൂര്‍: മകന്‍ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍നിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ അജിത് കൊടകര ഒരു പരാതി നൽകി. തുടർന്ന് ഇഡി വിശദ അന്വേഷണം നടത്തിയതോടെ രണ്ട് പോലിസ് സ്‌റ്റേഷന്‍ മേധാവികളുള്‍പ്പെടെ നാലുപേരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി.

Also Read: വീണ്ടും ദുരഭിമാന കൊല: കുടുംബത്തെ കാണാന്‍ പോയ ഗൗതം മടങ്ങിയില്ല, പിന്നെ ഭാര്യ കണ്ടത് മരണ പോസ്റ്റര്‍

കൊടകര സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍, തടിയിട്ടപ്പറമ്ബ് സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ സുരേഷ്‌കുമാര്‍, എഎസ്‌ഐ യാക്കൂബ്, വനിതാ സിപിഒ ജ്യോതി ജോര്‍ജ് എന്നിവരെയാണ് പ്രതിചേര്‍ത്തത്. സംസ്ഥാനത്ത് ആദ്യമായാണ് കേരള പോലിസിലെ നാലുപേരെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മാനഭംഗക്കേസില്‍ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച പരാതിയില്‍ ഹൈക്കോടതി വിശദീകരണം ചോദിച്ചപ്പോള്‍ തടിയിട്ടപ്പറമ്പ് പോലിസ് നല്‍കിയ സത്യവാങ്മൂലമാണ് പോലീസുകാര്‍ക്ക് വിനയായത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാന്‍ മാനഭംഗപ്പരാതി കെട്ടിച്ചമയ്ക്കാറുണ്ടെന്നും കൊടകര സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്ബ് പോലിസ് 2020 സെപ്റ്റംബര്‍ 30ന് നല്‍കിയ സത്യവാങ്മൂലം.

എന്നാല്‍, കൊടകര പോലിസ് പെണ്‍കുട്ടിയുടെ പേരില്‍ കേസെടുത്തത് ഒക്ടോബര്‍ ഒന്നിനായിരുന്നു. ഈ കേസില്‍ പെണ്‍കുട്ടിയെ കുടുക്കാന്‍ കൊടകരയിലെയും തടിയിട്ടപ്പറമ്ബിലെയും പോലിസുകാര്‍ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതി നല്‍കിയത്. കേസില്‍ പോലിസിന്റെ വേട്ടയാടലിനെത്തുടര്‍ന്ന് പെണ്‍കുട്ടി വിദേശത്തേക്ക് പോയി. കേസ് നടത്തിപ്പിന് ചുക്കാന്‍പിടിച്ച അജിത് കൊടകരയെ പോലിസ് ഗുണ്ടാപട്ടികയിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button