Latest NewsKeralaNews

കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു : ലഹരിമരുന്നുകള്‍ എത്തുന്നത് ട്രെയിന്‍ വഴി

കോട്ടയം: കഴിഞ്ഞ കുറച്ചു മാസങ്ങളായി അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നതായി റിപ്പോര്‍ട്ട്. ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നത്. ഇതിനു പിന്നില്‍ മാഫിയാ ലോബികളാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

Read Also : ഈഴവ ജിഹാദ് പരാമര്‍ശം: റോയി അച്ചന്റെ തലയ്ക്ക് കിറുക്കാണെന്ന് പിസി ജോര്‍ജ്

വ്യാഴാഴ്ച രാവിലെ കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട നടന്നു. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ കോട്ടയം ഈസ്റ്റ് പോലീസും ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നു പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ കോട്ടയം സ്വദേശി ബാദുഷയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്നു രാവിലെ 9.30നു റെയിവേ സ്റ്റേഷനു മുന്നില്‍നിന്നു പിടികൂടിയത്. ട്രെയിനില്‍ വന്‍ തോതില്‍ കഞ്ചാവ് എത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതോടെ ദിവസങ്ങളായി ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ഈസ്റ്റ് പോലീസും മഫ്തിയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിരീക്ഷണത്തിലായിരുന്നു. മൂന്നംഗ സംഘം നടന്നു വരുന്നതു കണ്ടു സംശയം തോന്നിയ പോലീസ് സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്യുകയായിരുന്നു.
ഇവരുടെ പക്കലുണ്ടായിരുന്ന നാലു പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന്റെ ഗന്ധം പോലും പുറത്തുവരാത്ത രീതിയില്‍ നിരവധി കൂടുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button