Latest NewsNewsIndia

രാത്രി മുഴുവന്‍ കീഴടങ്ങാന്‍ അവസരം നല്‍കി, ഭീകരന്‍ തയ്യാറായില്ല: കാശ്മീരില്‍ ഭീകരനെ സുരക്ഷാസേന വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് സ്ഫോടക വസ്തുക്കളും ഒരു പിസ്റ്റളും കണ്ടെടുത്തു

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് സ്ഫോടക വസ്തുക്കളും ഒരു പിസ്റ്റളും കണ്ടെടുത്തു.

ഷോപ്പിയാന്‍ ജില്ലയിലെ ചിത്രാഗം വില്ലേജിലെ കശ്വയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കശ്വയില്‍ സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷമായിരുന്നു സുരക്ഷാസേന തെരച്ചില്‍ നടത്തിയത്.

അന്വേഷണത്തില്‍ ഭീകരനെ കണ്ടെത്തി. രാത്രി മുഴുവന്‍ കീഴടങ്ങാന്‍ ഭീകരന് അവസരം നല്‍കി. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതെ ഭീകരന്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാസേന ഭീകരനെ വെടിവെച്ചു കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button