Latest NewsNewsInternationalGulfOman

വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ തൊഴിലുടമക്ക് പുതുക്കാം: ഒമാൻ സുപ്രീം കമ്മിറ്റി

മസ്‌കത്ത്: നിലവിൽ ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ തൊഴിലുടമയ്ക്ക് പുതുക്കാം. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസ് സാഹചര്യത്തിൽ ഉടലെടുത്തിട്ടുള്ള യാത്രാ വിലക്കുകളും, മറ്റു ബുദ്ധിമുട്ടുകളും മൂലം ഒമാനിന് പുറത്ത് കുടുങ്ങികിടക്കുന്ന പ്രവാസി തൊഴിലാളികൾക്ക് വളരെ പ്രയോജനപ്രദമാണ് പുതിയ തീരുമാനം.

Read Also: ഒമ്പത് വർഷത്തെ പക: ദലിത് നേതാവിന്റെ കൊലപാതകത്തിന് പ്രതികാരമായി കൊല്ലപ്പെട്ടത് 5പേർ, പത്ത് ദിവസത്തിനിടെ 3 കൊലപാതകം

2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇത്തരം തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകൾ ഒഴിവാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകർക്ക് നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിനും, അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിന്റെ ഭാഗമായുള്ള പ്രഖ്യാപനത്തോടനുബന്ധിച്ചാണ് സുപ്രീം കമ്മിറ്റിയുടെ നടപടി. ഒമാനിലെ സ്വകാര്യ മേഖലയിൽ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധികൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

Read Also: ലൈംഗിക ബന്ധം പെൺകുട്ടിയുടെ അറിവോടെയാണെങ്കിൽ ആണിനെതിരെ മാത്രം കേസ് എടുക്കാനാവില്ല: പോക്സോ കേസിൽ ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button