Latest NewsNewsInternational

പ്രാഥമിക ശ്രദ്ധ ഇസ്ലാമികവത്കരണത്തിന്, ശാസ്ത്രത്തിനല്ല ഇസ്ലാമിക പഠനത്തിനാണ് പ്രാധാന്യം:കാബൂള്‍ സര്‍വകാലാശാല ചാന്‍സിലര്‍

സ്ത്രീകള്‍ക്ക് ഇസ്‌ലാമിക അന്തരീക്ഷം നല്‍കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ

കാബൂള്‍: കാബൂള്‍ സര്‍വകലാശാലയുടെ പുതിയ ചാന്‍സിലറായി മുഹമ്മദ് അഷ്‌റഫ് ഗൈറത്തിനെ താലിബാന്‍ നിയമിച്ചു. മുൻ ചാന്‍സിലറായ മുഹമ്മദ് ഉസ്മാന്‍ ബാബുരിയെ മാറ്റിയാണ് ഗൈറത്തിനെ നിയമിച്ചത്. ബാബുരിയെ മാറ്റി ഗൈറത്തിനെ ചാന്‍സിലര്‍ ആക്കിയ താലിബാന്റെ നടപടിക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആസൂത്രണം ചെയ്ത പദ്ധതികള്‍ അനുസരിച്ച് തങ്ങള്‍ മുന്നോട്ട് പോകുമെന്നും മതപഠനമാണ് ഒന്നാമതെന്നും ആധുനിക ശാസ്ത്രം രണ്ടാമതാണെന്നും ഗൈറത്ത് പറഞ്ഞു. തങ്ങളുടെ പ്രാഥമിക ശ്രദ്ധ രാജ്യത്തിന്റെയും നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെയും ഇസ്ലാമികവത്ക്കരണത്തിലായിരിക്കുമെന്നും ഗൈറത്ത് ഇന്ത്യാ ടുഡേയിൽ വ്യക്തമാക്കി.

മദീനയിൽ സിനിമാ ഹാളുകളും വിനോദ കേന്ദ്രങ്ങളും,’വിഷൻ 2030 പദ്ധതിയുമായി സൗദി അറേബ്യ: പ്രതിഷേധവുമായി മുംബൈയിലെ റാസ അക്കാദമി

‘ഞങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ക്ലാസുകളുണ്ടാക്കും, സ്ത്രീകള്‍ക്ക് ഒരു ഇസ്‌ലാമിക അന്തരീക്ഷം നല്‍കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ. പെണ്‍കുട്ടികളെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കും. എന്നാല്‍ ഇസ്‌ലാമിക് വിദ്യാഭ്യാസത്തിന് അനുസൃതമായിട്ടായിരിക്കണം പഠനം ‘. ഗൈറത്ത് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ വികാസത്തില്‍ വിദ്യാഭ്യാസം ഒരു പ്രധാന വശമാണ് എന്നാല്‍ മതപഠനം ഒന്നാമതും ആധുനിക ശാസ്ത്രം രണ്ടാമതാണെന്നും ഗൈറത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button