Latest NewsUAENewsGulf

യാത്രക്കാർക്ക് സൗജന്യ ‘എക്സ്പോ 2020’ പ്രവേശന ടിക്കറ്റുമായി ഇത്തിഹാദ് എയർവേയ്സ്

അബുദാബി : അബുദാബി യാത്രക്കാർക്ക് സൗജന്യ ‘എക്സ്പോ 2020’ പ്രവേശന ടിക്കറ്റുമായി ഇത്തിഹാദ് എയർവേയ്സ്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ ആറ് മാസം നീണ്ടു നിൽക്കും.

Read Also : എക്സ്പോ 2020 ഉദ്ഘാടന ചടങ്ങിൽ സംഗീത വിസ്മയം തീർക്കാൻ എ ആർ റഹ്മാൻ എത്തും 

ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായിയും മെഗാ ഇവന്റിന് എല്ലാ ദിവസവും സൗജന്യ പാസുകൾ പ്രഖ്യാപിച്ചിരുന്നു. എക്‌സ്‌പോണൻഷ്യൽ അബുദാബി കാമ്പെയ്‌നിന് കീഴിലുള്ള പ്രത്യേക പ്രമോഷൻ സെപ്റ്റംബർ 23 ആരംഭിച്ച് 2022 മാർച്ച് 31 വരെ തുടരുമെന്നും ഇത്തിഹാദ് പത്രക്കുറിപ്പിൽ പറഞ്ഞു.

അബുദാബിയിൽ നിന്ന് 45 മിനിറ്റ് യാത്ര ചെയ്താൽ എക്സ്പോ 2020 വേദിയിലെത്താം. പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ ചെയ്യാതെ തന്നെ അബുദാബിയിൽ തുടരാം. ‘എക്സ്പോ 2020 ഇത്തിഹാദ് എയർവേയ്‌സിന് നിരവധി ആവേശകരമായ അവസരങ്ങൾ നൽകുന്നു, ഈ ഇവന്റ് ആസ്വദിക്കാൻ ലോകത്തെ ക്ഷണിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു’ , ബ്രാൻഡ് & മാർക്കറ്റിംഗ്, ഇത്തിഹാദ് എക്സിക്യൂട്ടീവ് ഡയറക്ടർ ടെറി ഡാലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button