COVID 19Latest NewsNewsBahrainGulf

18 വയസ് പൂർത്തിയായവർക്ക് കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് അംഗീകാരം

മനാമ : 18 വയസ് പൂർത്തിയായവർക്ക് കൊവിഡ് 19 വാക്‌സിന്റെബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സിന്റെ അംഗീകാരം നൽകി. ഫൈസർ ബയോഎൻടെക്, ആസ്ട്രസെനിക (കൊവിഷീൽഡ്), സ്പുട്‌നിക് എന്നീ വാക്‌സിനുകളുടെ രണ്ടാം ഡോസ് എടുത്ത ശേഷം ആറ് മാസം പൂർത്തിയായവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.

Read Also : ലണ്ടനില്‍ അധ്യാപികയുടെ മരണം : 38 കാരന്‍ അറസ്റ്റില്‍ , സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് 

നിലവിൽ ഫൈസർ വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ച് രോഗമുക്തരായവർക്ക് രണ്ടാം ഡോസ് നൽകാനും അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് രോഗമുക്തരായവർക്ക് അസുഖം ബാധിച്ച തീയ്യതി മുതൽ മൂന്ന് മാസം കഴിയുമ്പോൾ വാക്‌സിനെടുക്കാമെന്നും 12 മാസങ്ങൾക്ക് ശേഷം ബൂസ്റ്റർ ഡോസെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ബൂസ്റ്റർ ഡോസായി ഫൈസർ – ബയോഎൻടെക് വാക്‌സിനോ അല്ലെങ്കിൽ രണ്ടാം ഡോസായി സ്വീകരിച്ച അതേ വാക്‌സിനോ തെരഞ്ഞെടുക്കാം. 18 മുതൽ 39 വയസ് വരെ പ്രായമുള്ളവരിൽ സിനോഫാം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകാനും അനുമതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button