Latest NewsNewsGulf

വാഹനാപകടത്തില്‍ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നുകിരണ്‍. ജോലി ആവശ്യാര്‍ത്ഥം കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് വാഹനാപകടം ഉണ്ടായത്.

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍ ശിവദാസന്റെ മകന്‍ ആര്‍ എസ് കിരണ്‍(33) ആണ് നിസ്വയ്ക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

Read Also: ഒക്‌ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി: ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം

സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നുകിരണ്‍. ജോലി ആവശ്യാര്‍ത്ഥം കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് വാഹനാപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന ഭാര്യ കണ്ണൂര്‍ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകള്‍ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട മകള്‍ തന്മയയെ ബന്ധുക്കള്‍ക്ക് കൈമാറി.

shortlink

Post Your Comments


Back to top button