KeralaLatest NewsNewsIndia

പെണ്ണിനെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചവർക്കുള്ള മറുപടി: സഖാക്കള്‍ കൂടെയുള്ളതാണ് ധൈര്യമെന്ന് ജസീമ ദസ്തക്കീര്‍

സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയായി 21 വയസുകാരി ജസീമ ദസ്തക്കീര്‍ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പെണ്ണിനെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിക്കുന്നവര്‍ക്ക് പെണ്ണിനെന്താണ് ചെയ്യാന്‍ പറ്റാത്തത് എന്ന് തെളിയിച്ചുകൊടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന് ജസീമ വ്യക്തമാക്കുന്നു. താന്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരുപാട് മുതിര്‍ന്ന സഖാക്കള്‍ കൂടെയുണ്ട്, അത് തന്നെയാണ് ധൈര്യമെന്ന് ജസീമ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

Also Read:‘വേണുനാദം നിലച്ചു’: സ്വഭാവദൂഷ്യത്തിന് മാതൃഭൂമി പുറത്താക്കിയ വേണു ബാലകൃഷ്ണനെ പരിഹസിച്ച് ജോമോൾ ജോസഫ്

കൊല്ലം ചാത്തന്നൂര്‍ ഏരിയ കമ്മിറ്റിയിലെ ചാത്തന്നൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയായാണ് ജസീമയെ പാർട്ടി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും ഇത്തര പദവികളിൽ സ്ത്രീകള്‍ എത്തേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്നും ജസീമ പറയുന്നു.

‘പെണ്ണിനെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിക്കുന്നവര്‍ക്ക് പെണ്ണിനെന്താണ് ചെയ്യാന്‍ പറ്റാത്തത് എന്ന് തെളിയിച്ചുകൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നിപ കാലത്തും കോവിഡ് കാലത്തുമെല്ലാം ആരോഗ്യകേരളത്തെ നയിച്ച ശൈലജ ടീച്ചറുള്ള നാടല്ലേ ഇത്. ഇവിടെ സ്ത്രീകള്‍ക്ക് എന്താണ് സാധിക്കാത്തത്? ഇടതുപക്ഷത്തിന് മാത്രമാണ് ഇത്രയും ധൈര്യത്തോടെ ഇത്തരം നിലപാടുകള്‍ പിന്തുടരാന്‍ കഴിയുന്നത് എന്നാണ് തോന്നുന്നത്’, ജസീമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button