ThrissurKeralaNattuvarthaLatest NewsNews

തൃശൂർ സ്വദേശി കെ. മീരയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്

കോഴിക്കോട് വടകര സ്വദേശി മിഥുൻ പ്രേംരാജിനാണ് 12–ാം റാങ്ക് ലഭിച്ചത്

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി.

നാലാം പരിശ്രമത്തിലാണ് കെ മീര റാങ്ക് ഉറപ്പിച്ചത്. നാട് ഒരുപാട് കഷ്ടപ്പാടിലൂടെയാണ് നീങ്ങുന്നതെന്നും നാടിന് എന്തെങ്കിലും സംഭാവന ചെയ്യാനാകുമെന്ന് ഈ നേട്ടത്തിലൂടെ പ്രതീക്ഷിക്കുന്നുവെന്നും മീര വ്യക്തമാക്കി. അമ്മയുടെ സ്വപ്നമായിരുന്നു ഇതെന്നും കഠിനാധ്വാനം ഉണ്ടെങ്കിൽ ആർക്കും നേടാനാകുമെന്നും മീര പറഞ്ഞു. നമ്മളെ ഏൽപ്പിക്കുന്ന കാര്യങ്ങൾ നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും മീര കൂട്ടിച്ചേർത്തു. കോഴിക്കോട് വടകര സ്വദേശി മിഥുൻ പ്രേംരാജിനാണ് 12–ാം റാങ്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button