KeralaLatest NewsNewsCrime

കുട്ടികളെ പീഡിപ്പിക്കുന്ന പൂജാരിയുടെ പൂജ ഏത് ദൈവമാണ് സ്വീകരിക്കുക?: ഹൈക്കോടതി, സ്ത്രീയെ ഉപേക്ഷിച്ച ഭർത്താവിനും വിമർശനം

മലപ്പുറം: ബാലപീഡകനായ പൂജാരിയുടെ പ്രാർത്ഥനയും പൂജയും ഏതു ദൈവമാണ് സ്വീകരിക്കുകയെന്ന് പോക്സോ കേസിലെ പ്രതിയോട് കേരള ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മഞ്ചേരി വട്ടേങ്കോട് സ്വദേശിയായ പൂജാരി മധുനാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്ര പൂജാരിയായ മധുനാരായണ്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്.

Also Read:തൊഴിലാളി ക്ഷാമം പരിഹരിക്കാൻ വിസ മാറ്റങ്ങളുമായി ബ്രിട്ടന്‍ : അഞ്ചു ലക്ഷത്തോളം അവസരങ്ങൾ , കര്‍ഷകര്‍ക്കും അവസരം

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയുടെ കൂടെ കൂടി ഇവരുടെ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പൂജാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സഹോദരങ്ങളുടെ മുന്നിൽ വെച്ചായിരുന്നു. ഏതു ദൈവമാണ് ഇത്തരത്തിലുള്ള പൂജാരിയുടെ പൂജ സ്വീകരിക്കുകയെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സിയാദ് റഹ്മാനും ചോദിച്ചു.

കേസിലെ പ്രതിയെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേയും സ്ത്രീയേയും ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനേയും കോടതി വിമര്‍ശിച്ചു. കുഞ്ഞുങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുത്താണ് ഇയാൾ അവരെ ഉപേക്ഷിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയുടെ മൂത്തകുട്ടിയെ പൂജാരി പല തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പൂജാരി അറസ്റ്റിലാവുകയും പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button