Latest NewsUAENewsGulf

3 വർഷത്തെ വിസയ്ക്കുള്ള കുറഞ്ഞ നിക്ഷേപത്തിൽ മാറ്റം വരുത്തി ദുബായ്

ദുബായ് : മൂന്ന് വർഷത്തെ വിസയ്ക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ സാമ്പത്തിക നിക്ഷേപം 750,000 ദിർഹമായി കുറച്ചു. ദുബായിൽ കുതിച്ചുയരുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടി മാർക്കറ്റ് നിക്ഷേപത്തിലൂടെ വിസയ്ക് അപേക്ഷിക്കാനുള്ള ലിമിറ്റ് ആണ് 1 ദശലക്ഷം ദിർഹത്തിൽ നിന്ന് 750,000 ദിർഹമായി കുറച്ചത്.

Read Also : സ്വദേശിവത്കരണം കൂടുതൽ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് സൗദി അറേബ്യ 

750,000 ദിർഹമോ അതിലധികമോ വസ്തുവകകൾ സ്വന്തമായി ഉള്ള ഒരു വ്യക്തിക്ക് തന്റെ പങ്കാളിക്കായി മൂന്ന് വർഷത്തെ പുതുക്കാവുന്ന റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. നിക്ഷേപ നില കുറയ്ക്കുന്നത് ദുബായിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിന് കൂടുതൽ ഊർജ്ജം നൽകുമെന്നും , മേഖലയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഇവന്റായ എക്‌സ്‌പോ 2020 ദുബായിൽ ശ്രദ്ധേയമായ തിരിച്ചുവരവിനും ആഗോള നിക്ഷേപകരുടെ കടന്നുവരവിനും സാക്ഷ്യം വഹിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒരു റെസിഡൻസി നിയമ വിദഗ്ദ്ധന്റെ അഭിപ്രായത്തിൽ, ഇത്തരത്തിലുള്ള വിസ ലഭിക്കാൻ ആവശ്യമായ രേഖകളിൽ നിക്ഷേപകന്റെ പാസ്‌പോർട്ടും ടൈറ്റിൽ ഡീഡ് സർട്ടിഫിക്കറ്റിന്റെ ഇലക്ട്രോണിക് കോപ്പിയും ഉൾപ്പെടുന്നു. അപേക്ഷകന് കുറഞ്ഞത് 750,000 ദിർഹം മൂല്യമുള്ള ഒരു വസ്തു ഉണ്ടായിരിക്കണം. വസ്തു പണയമാണെങ്കിൽ, വസ്തുവിലയുടെ 50 ശതമാനം അല്ലെങ്കിൽ കുറഞ്ഞത് 750,000 ദിർഹമെങ്കിലും ബാങ്കിൽ അടയ്ക്കണം. വിസ അപേക്ഷയുമായി മുന്നോട്ടുപോകാൻ മോർട്ട്ഗേജ് ബാങ്ക് സ്റ്റേറ്റ്മെന്റിനൊപ്പം അറബിയിൽ ഒരു നോൺ-ഒബ്ജക്ഷൻ കത്തും ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button