KeralaLatest NewsNews

കോണ്‍ഗ്രസിനെ തകര്‍ക്കാൻ ഏത് ചെകുത്താനുമായി കൂട്ടുകൂടാൻ മടിയില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി: വി.ഡി സതീശന്‍

തിരുവനന്തപുരം : ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്ന് കോട്ടയം നഗരസഭയില്‍ അവിശ്വാസം കൊണ്ടുവന്ന സി.പി.എമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിലപാടില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. കേരളത്തില്‍ സിപിഎമ്മിന്റെ യഥാര്‍ഥ മുഖംമൂടി വലിച്ചുകീറപ്പെട്ടിരിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

യുഡിഎഫിനേയും കോണ്‍ഗ്രസിനേയും ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ഏത് ചെകുത്താനുമായി കൂട്ടുകൂടാൻ മടിയില്ലാത്ത സംഘമായി സിപിഎം മാറിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നത് മാത്രമാണ് സിപിഎമ്മന്റെ ലക്ഷ്യം. ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേസമയം സഖ്യം ചേരാന്‍ സിപിഎമ്മിന് മടിയില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

Read Also  :  ടി20 ലോകകപ്പിൽ ഇന്ത്യ നക്ഷത്രമെണ്ണും: ടീമിന് പുറത്തുള്ളവർ തകർക്കുമ്പോൾ ഇടം നേടിയവർ പരുങ്ങലിൽ

ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം കോട്ടയത്തേക്ക് എത്തിയപ്പോള്‍ സഖ്യം ബി.ജെപിക്ക് ഒപ്പമായി മാറ്റി. പിണറായി വിജയനുണ്ടാക്കിയ കുത്തിത്തിരിപ്പാണ് ഇപ്പോഴത്തെ സാമുദായിക വിവേചനത്തിന് കാരണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button