ThiruvananthapuramKeralaLatest NewsIndia

ജോസഫ് മാഷിന്റെ കൈവെട്ട് കേസ്: ഏറ്റവും നല്ല നിലപാട് എടുത്തത് കത്തോലിക്കാ സഭയാണെന്ന് രാഹുൽ ഈശ്വർ, കണക്കിന് കൊടുത്ത് വിനു

ജോസഫ് മാഷിന്റെ പുസ്തകത്തിൽ തന്നെ സഭക്കെതിരെയുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിനു വി ജോണ് രാഹുലിനെ നേരിട്ടത്.

തിരുവനന്തപുരം: ജോസഫ് മാഷിന്റെ കൈവെട്ടുകേസ് വീണ്ടും ചർച്ചയായിരിക്കെ ഏഷ്യാനെറ്റ് ചാനലിന്റെ ചർച്ചയിൽ സഭയെ പുകഴ്ത്തി രാഹുൽ ഈശ്വർ. കൂടുതൽ സുഖിപ്പിക്കേണ്ടെന്ന് വിനു വി ജോണും മറ്റൊരു ഡിബേറ്ററായ അഡ്വക്കേറ്റ് സജിയും രാഹുലിനെതിരെ രംഗത്തെത്തി.

രാഹുലിന്റെ വാദം സഭ അന്ന് പക്വമായ നിലപാട് എടുത്തത് കൊണ്ടാണ് സംഭവം കൂടുതൽ ഗൗരവമാകാതിരുന്നത് എന്നാണ്. എന്നാൽ ജോസഫ് മാഷിന്റെ പുസ്തകത്തിൽ തന്നെ സഭക്കെതിരെയുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിനു വി ജോണ് രാഹുലിനെ നേരിട്ടത്.

ജോസഫ് മാഷിന്റ ഒരു കഥാപാത്രത്തിന്റെ പേരിനെ ചൊല്ലിയാണ് മാഷിന്റെ കൈവെട്ടു സംഭവവും തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ ആത്മഹത്യയും എല്ലാം ഉണ്ടായത്. എന്നാൽ സഭ ഒപ്പം നിന്നില്ല. കൈവെട്ടിയ തീവ്രവാദികളും സഭയും തമ്മിൽ എന്തെങ്കിലും ധാരണ ഉണ്ടായിരുന്നോ എന്ന് പോലും സംശയമുണ്ടെന്നായിരുന്നു ജോസഫ് മാഷിന്റെ വാക്കുകൾ.

വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button