ErnakulamKeralaLatest NewsNews

പെണ്മക്കളുടെ ദിനം: പ്രത്യേക ഓഫറുമായി വണ്ടർലാ പാർക്ക്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര അമ്യൂസ്മെന്‍റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഡോട്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച്‌ മാതാപിതാക്കളോടൊപ്പം വണ്ടര്‍ലാ സന്ദര്‍ശിക്കുന്ന പെണ്‍മക്കള്‍ക്കാണ് വണ്ടര്‍ലാ പ്രത്യേക ഓഫർ നൽകാനൊരുങ്ങുന്നത്. 2021 സെപ്റ്റംബര്‍ 26ന് മാതാപിതാക്കളോടൊപ്പം വണ്ടര്‍ലാ സന്ദര്‍ശിക്കുന്ന ഒരു പെണ്‍കുട്ടിക്ക് പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നു.

സന്ദര്‍ശകരുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി കുറഞ്ഞത് രണ്ടാഴ്ച്ച മുന്‍പെങ്കിലും കോവിഡ് -19 വാക്‌സിന്‍റെ ഏതെങ്കിലും ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും, 72 മണിക്കൂറുകള്‍ക്ക് മുന്‍പ് എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ഒരു മാസം മുന്‍പുള്ള കോവിഡ്-19 പോസറ്റീവ് റിപ്പോര്‍ട്ട് ഹാജറാക്കുന്നവർക്കും മാത്രമായിരിക്കും പാര്‍ക്കില്‍ പ്രവേശനം അനുവദിക്കുന്നത്. ഈ ഓഫര്‍ ആദ്യത്തെ 1500 പേര്‍ക്ക് വീതം കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ പാര്‍ക്കുകളില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button