COVID 19Latest NewsNewsInternational

ഓസ്‌ട്രേലിയയിൽ 50 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞെന്ന് സർക്കാർ

മെൽബൺ : ഓസ്‌ട്രേലിയയിൽ 16 വയസിന് മേൽ പ്രായമുളള 50 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞതായി ഫെഡറൽ സർക്കാർ വ്യക്തമാക്കി. ഏകദേശം 75 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞതായാണ് റിപ്പോർട്ട്.

Read Also : തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ മിന്നൽ പരിശോധനയുമായി കുവൈറ്റ് 

അതേസമയം പുതിയ കൊവിഡ് കേസുകളിൽ ലോക്ക് ഡൗൺ വിരുദ്ധ റാലിയിൽ പങ്കെടുത്ത ഒരാളും ഉൾപ്പെടുന്നതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച മെൽബൺ നഗരത്തിൽ ഷ്രൈൻ ഓഫ് റിമെംബറൻസിന് ചുറ്റും നടന്ന പ്രതിഷേധ പ്രകടനത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചയാൾ ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു.

കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി എത്ര പോലീസ് ഉദ്യോഗസ്ഥർ സമ്പർക്കത്തിൽ വന്നു എന്ന വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പോലീസ് സേവനങ്ങളെ ബാധിക്കില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button