Latest NewsNewsInternationalUK

ബ്രിട്ടണിൽ പ്രതിസന്ധി രൂക്ഷം: ഫുഡ് മാനുഫാക്ടചറിംഗ് കമ്പനികൾ അടച്ചു പൂട്ടുന്നു

ലണ്ടൻ: ബ്രിട്ടണിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ആളുകൾ കൂട്ടത്തോടെ വാഹനങ്ങളുമായി പെട്രോൾ സ്റ്റേഷനുകളിലേക്കെത്തുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. അതിനാൽ തന്നെ പല സ്ഥലങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടായി. പല പെട്രോൾ സ്റ്റേഷനുകളിലും മണികൂറുകൾക്കുള്ളിൽ സ്റ്റോക്ക് തീരുന്ന അവസ്ഥയും ഉണ്ടായി. ചില സ്ഥലങ്ങളിൽ പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

Read Also: പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു: അഞ്ചുപേർക്കെതിരെ കേസ്

ഇന്ധനക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. നാൽപതോളം ഊർജ്ജ വിതരണ കമ്പനികൾ ഉടൻ പൂട്ടിയേക്കും എന്ന മുന്നറിയിപ്പ് കടുത്ത ആശങ്കയ്ക്ക് സൃഷ്ടിച്ചിരിക്കുകയാണ്. അടച്ചുപൂട്ടിയ ഗ്രീൻ എനർജിയുടെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ പീറ്റർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ബിസിനസ്സ് സെക്രട്ടറിയുമായി ഊർജ്ജ വിതരണക്കാരുടെ പ്രതിനിധികൾ ചർച്ചകൾ നടത്തിയെങ്കിലും പ്രത്യേക പ്രയോജനം ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ക്കുതന്നെ വിനയാകും: പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button