Latest NewsNewsUK

ബ്രിട്ടനിൽ അഞ്ചു ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ : കര്‍ഷകര്‍ക്കും അവസരം

ലണ്ടന്‍: തൊഴിലാളി ക്ഷാമം പരിഹരിക്കാൻ വിസ മാറ്റങ്ങളുമായി ബ്രിട്ടന്‍. പ്രതിസന്ധി
എങ്ങനെ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ നോക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി പറഞ്ഞു. സീസണല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്സ് സ്കീമില്‍ (SAWS) മാറ്റങ്ങള്‍ വരുത്താനാകുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകരെ വിദേശത്തുനിന്നു റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ക്വാട്ട അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് SAWS.

കോവിഡും ബ്രക്സിറ്റും ആണ് ജീവനക്കാരുടെ കുറവ് കൂടുതല്‍ വഷളാക്കിയത്. ജീവനക്കാരുടെ അഭാവം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ ക്രിസ്മസില്‍ വിപണി പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ട്രേഡ് ബോഡികള്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു.

SAWS പദ്ധതിയില്‍ ഈ വര്‍ഷം 30,000 താല്‍ക്കാലിക തൊഴിലാളികളെ ഇതുവരെ യുകെയില്‍ പ്രവേശിപ്പിച്ചു. എന്നിട്ടും ഒന്നുമാകാത്ത സ്ഥിതിയാണ്. കൃഷിയില്‍ താല്‍പ്പര്യവും പരിചയവുമുള്ള മലയാളി കര്‍ഷകര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button