KeralaLatest NewsNewsIndia

ഭഗത് സിംഗ് ദിനത്തിൽ രാഹുകാലം, കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും

കോൺഗ്രസിന്റെ യുദ്ധമുറകൾ ഇന്ത്യ കാണാൻ കിടക്കുന്നതേയുള്ളൂവെന്ന് ട്രോൾ

​ദില്ലി: ഭഗത് സിംഗ് ദിനത്തിൽ തന്നെ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോർട്ട്‌. ഇരുവര്‍ക്കുമൊപ്പം അടുത്ത അനുയായികളും കോണ്‍ഗ്രസില്‍ ചേരും. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ നടത്തിയ ചര്‍ച്ചകൾ വിജയകരമായതിനെ തുടർന്നാണ് നീക്കം. തോറ്റ് തോറ്റൊടുവിൽ ജയിക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പെന്ന രീതിയിലാണ് കോൺഗ്രസിന്റെ പുതിയ നീക്കം.

Also Read:ഒമ്പത് ഒടിടി ഫ്ലാറ്റ് ഫോമുകൾ ഒരു കുടക്കീഴിൽ: പുതിയ ഫീച്ചറുമായി ആമസോൺ പ്രൈം

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. പല സാമൂഹിക പ്രശ്നങ്ങളിലും ഇടപെട്ട നേതാവ് എന്ന നിലയിൽ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാൽ 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ നാല് ലക്ഷത്തിലേറെ വോട്ടുകൾക്ക് ഗിരിരാജ് സിങ്ങിനോട് കനയ്യ തോറ്റിരുന്നു.

അതേസമയം, കോൺഗ്രസിന്റെ യുദ്ധമുറകൾ ഇന്ത്യ കാണാൻ കിടക്കുന്നതേയുള്ളൂവെന്നാണ് വിഷയത്തിൽ സോഷ്യൽ മീഡിയയുടെ വിമർശനം. ഇതുവരെ കനയ്യയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കേരളത്തിലെ സഖാക്കൾ എന്ത് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button