Latest NewsKeralaNattuvarthaNewsIndia

ആരും പട്ടിണി കിടക്കില്ല, ദീനദയാല്‍ ഉപാധ്യായയുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: വി മുരളീധരൻ

ഗാന്ധിയന്‍ ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു ദീനദയാല്‍ ഉപാധ്യായയുടെ ജീവിതം

തിരുവനന്തപുരം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനമെന്ന ഗാന്ധിയന്‍ ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു ദീനദയാല്‍ ഉപാധ്യായയുടെ ജീവിതമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഉള്ളൂരില്‍ ദീനദയാല്‍ ഉപാധ്യായയുടെ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച നേതാവായിരുന്നു ദീനദയാല്‍ ഉപാധ്യായ. ജനസംഘം നേതാവായിരിക്കെ പാവപ്പെട്ടവര്‍ക്ക് ഭൂമി ലഭിക്കാന്‍ ഭൂപരിഷ്‌കരണ നിയമം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ ലക്ഷ്യമിട്ട് അദ്ദേഹം പ്രവര്‍ത്തിച്ചുവെന്ന് മുരളീധരൻ പറഞ്ഞു.

Also Read:ജ​ന​സേ​വ​ന​ത്തി​ന്‍റെ ന​ല്ല മു​ഖം കേരള പോ​ലീ​സി​നു​ണ്ട്, സർക്കാർ എപ്പോഴും നന്മയുടെ ഭാഗത്താണ്: പിണറായി വിജയൻ

‘പാവപ്പെട്ടവര്‍ക്ക് ഭൂമി, വീട്, കുടിവെള്ളം എന്നിവ ലഭ്യമാക്കണമെന്ന ദീനദയാല്‍ജിയുടെ ആശയങ്ങള്‍ വലിയൊരളവ് യഥാര്‍ത്ഥ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജി നയിക്കുന്ന സര്‍ക്കാരിന് കഴിഞ്ഞു. അന്ത്യോദയ അന്ന യോജന ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ഭക്ഷണം ഉറപ്പു വരുത്തി. മഹാമാരിയുടെ ദുരിത കാലത്ത് പോലും രാജ്യത്ത് ആരും പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടായില്ലെന്നും വികസിത രാജ്യമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെ’ന്നും കേന്ദ്രമനമന്ത്രി വി മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button