AlappuzhaKeralaNattuvarthaLatest NewsNews

അമ്പലപ്പുഴയിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി

ആലപ്പുഴ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ നിന്ന് വള്ളത്തില്‍ മറു കരയിലേക്ക് പോയ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് അഞ്ചില്‍ വീട്ടില്‍ അപ്പുക്കുട്ടന്റെ (62) മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്.

Also Read:2015ൽ കാണാതായ പ്രജു എവിടെ? ഐസിസ് ചേര്‍ന്നുവെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ, മതം മാറിയത് കൂടുതല്‍ വിവാഹം കഴിക്കാൻ

വള്ളത്തിൽ അക്കരയ്ക്ക് പോയ അപ്പുക്കുട്ടനെ ഏറെ വൈകിയിട്ടും കാണാതായതോടെയാണ് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് വള്ളം ആറില്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. നാട്ടുകാരും അമ്പപ്പുഴ, നെടുമുടി പൊലീസും ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും രാത്രി വളരെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ വീണ്ടും ഇന്നലെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെടുക്കുന്നത്.

അമ്പലപ്പുഴ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച്‌ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.

shortlink

Related Articles

Post Your Comments


Back to top button