Latest NewsNewsIndia

ബാ​ർ കൗ​ണ്‍​സി​ലിൽ ഒരു വനിതാ പ്രതിനിധി പോലും ഇല്ലാത്തതെന്ത്?: ഇത് അടിച്ചമർത്തലിന്റെ പ്രശ്നമെന്ന് ചീ​ഫ് ജ​സ്റ്റീ​സ്

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് ജു​ഡീ​ഷ​റി​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​മാ​ണെന്ന് പ്രഖ്യാപിച്ച്‌ ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ. രാ​ജ്യ​ത്തെ നി​യ​മ കോ​ള​ജു​ക​ളി​ലും സ​മാ​ന​മാ​യ സം​വ​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് പി​ന്തു​ണച്ചു. സു​പ്രീം​കോ​ട​തി​യി​ലെ വ​നി​ത അ​ഭി​ഭാ​ഷ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ്.

Also Read: നരേന്ദ്ര മോദിക്ക് നന്ദിസൂചകമായി 157ഓളം അമൂല്യമായ പുരാവസ്തുക്കള്‍ മടക്കി നല്‍കി അമേരിക്ക

‘ജു​ഡീ​ഷ​റി​യി​ൽ സ്ത്രീ​ക​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ത്തെ അ​ടി​ച്ച​മ​ർ​ത്ത​ലി​ന്‍റെ പ്ര​ശ്ന​മാ​ണി​ത്. ജു​ഡീ​ഷ​റി​യു​ടെ താ​ഴെ ത​ല​ങ്ങ​ളി​ൽ 30 ശ​ത​മാ​നം സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ് ജ​ഡ്ജി​മാ​രാ​യി ഉ​ള്ള​ത്. ഹൈ​ക്കോ​ട​തി​യി​ൽ ഇ​ത് 11.5 ശ​ത​മാ​ന​മാ​ണ്. സു​പ്രീം​കോ​ട​തി​യി​ൽ 11-12 ശ​ത​മാ​ന​മാ​ണ് സ്ത്രീകളുള്ളത്.

രാ​ജ്യ​ത്തെ 1.7 ദ​ശ​ല​ക്ഷം അ​ഭി​ഭാ​ഷ​ക​രി​ൽ 15 ശ​ത​മാ​നം മാ​ത്ര​മാ​ണ് സ്ത്രീ​ക​ൾ. സംസ്ഥാനങ്ങളിലെ ബാ​ർ കൗ​ണ്‍​സി​ലു​ക​ളി​ലേ​ക്ക് ര​ണ്ട് ശ​ത​മാ​നം സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് ബാ​ർ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യ്ക്ക് ഒ​രു വ​നി​ത പ്ര​തി​നി​ധി പോ​ലും ഇ​ല്ലാ​ത്ത​ത്. ഈ ​പ്ര​ശ്ന​ങ്ങ​ൾ എ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും’- ചീ​ഫ് ജ​സ്റ്റീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button